ടിക് ടോക്: നിരോധനത്തിന് ശേഷവും ആപ്പ് ഡൗൺലോഡ് ചെയ്‌തത്‌ 12 ലക്ഷം ഇന്ത്യക്കാർ.

ടിക് ടോക്: നിരോധനത്തിന് ശേഷവും ആപ്പ് ഡൗൺലോഡ് ചെയ്‌തത്‌ 12 ലക്ഷം ഇന്ത്യക്കാർ. ഇന്ത്യയിൽ ഈ അപ്ലിക്കേഷൻ നിരോധിച്ചതിനെ തുടർന്ന് തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഇപ്പോൾ ഇന്ത്യക്കാർ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ഇന്ത്യയിൽ ആപ്പ്…

ടിക് ടോക്: നിരോധനത്തിന് ശേഷവും ആപ്പ് ഡൗൺലോഡ് ചെയ്‌തത്‌ 12 ലക്ഷം ഇന്ത്യക്കാർ. ഇന്ത്യയിൽ ഈ അപ്ലിക്കേഷൻ നിരോധിച്ചതിനെ തുടർന്ന് തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ഇപ്പോൾ ഇന്ത്യക്കാർ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ഇന്ത്യയിൽ ആപ്പ് നിരോധിച്ചിട്ടും പ്ലേയ് സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും അപ്ലിക്കേഷൻ എടുത്ത് കളഞ്ഞിട്ടും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉള്ളത്.

ഒരാഴ്ച കൊണ്ട് ഗൂഗിള്‍ സെര്‍ച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്.  കണക്ക് പ്രകാരം കഴിഞ്ഞ വര്ഷം ടിക് ടോകിന്‍റെ ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്.

രാജ്യത്തിൻറെ സംസ്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്നും അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. തുടർന്ന് സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ മടിച്ചതോടെ അപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിക്കുകയായിരുന്നു.