ഒരു ഗ്രാമം മുഴുവൻ ചെരുപ്പ് ഇടാതെ നടക്കുന്നത്തിനു പിന്നിലുള്ള ഈ കഥ ആരെയും ഒന്ന് അത്ഭുതപ്പെടുത്തും.

തമിഴ് നാട്ടിലെ മധുരക്കടുത്തുള്ള ‘ആൻഡമാൻ’ എന്ന ഗ്രാമത്തിലാണ് അപൂർവ്വമായ ഈ ആചാരം നിലകൊള്ളുന്നത്. ഏകദേശം 70 വർഷങ്ങൾ കൊണ്ട് ഈ ഗ്രാമ വാസികൾ അവരുടെ ഈ ആചാരം മുറുകെ പിടിച്ചാണ് ജീവിക്കുന്നത്. നൂറ്റി നാൽപ്പതോളം കുടുംബങ്ങൾ ഉള്ള…

തമിഴ് നാട്ടിലെ മധുരക്കടുത്തുള്ള ‘ആൻഡമാൻ’ എന്ന ഗ്രാമത്തിലാണ് അപൂർവ്വമായ ഈ ആചാരം നിലകൊള്ളുന്നത്. ഏകദേശം 70 വർഷങ്ങൾ കൊണ്ട് ഈ ഗ്രാമ വാസികൾ അവരുടെ ഈ ആചാരം മുറുകെ പിടിച്ചാണ് ജീവിക്കുന്നത്. നൂറ്റി നാൽപ്പതോളം കുടുംബങ്ങൾ ഉള്ള ഈ ഗ്രാമത്തിൽ ആരും തന്നെ ചെരുപ്പ് ഉപയോഗിക്കാറില്ല. പുറത്തുനിന്നും സന്ദർശകർ വന്നാൽ അവരെക്കൊണ്ടും ചെരുപ്പ് ഉപയോഗിപ്പിക്കില്ല. ഗ്രാമാതിർത്തി വരെ ചെരുപ്പ് ഊരി കയ്യിൽ പിടിച്ചുകൊണ്ട് പോയിട്ട് അതിർത്തിക്കപ്പുറമാകുമ്പോൾ ചെരുപ്പ് ധരിക്കാവുന്നതാണ്. തിരിച്ച് ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ വീണ്ടും ചെരുപ്പ് അഴിക്കണ്ടതും ആണ്. ഇതാണ് ഈ ഗ്രാമത്തിന്റെ വിചിത്രമായ ആചാരം. പരസ്പ്പര സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും സഹകരണത്തിന്റെയും അപൂർവ്വ മാതൃകകൂടി ആണ് ഈ ഗ്രാമം. 

വര്ഷം മുൻപ് ഗ്രാമാതിർത്തിയിലുള്ള വേപ്പു മരത്തിനരുകിൽ ഗ്രാമദേവതയായ ‘മുത്തിയാലമ്മ’ യുടെ വിഗ്രഹം പ്രതിഷ്ഠിക്കവേ അവിടെ ചെരുപ്പഴിക്കാതെ പ്രവേശിച്ച ഒരു യുവാവ് തെന്നിവീഴുകയും വർഷങ്ങളോളം അയാൾ രോഗബാധിതനായി കിടക്കുകയും ചെയ്‌തിരുന്നത്രെ. ഇത് ദേവീകോപം മൂലമാണെന്ന് ഏവരും വിധിയെഴുതി. ഇതിനുശേഷമാണ് ഈ ഗ്രാമത്തിൽ ഈ വിചിത്ര ആചാരം ഉടലെടുത്തത്. ആൻഡമാൻ ഗ്രാമം മുത്തിയാ ലമ്മയുടെ പുണ്യഭൂമിയാണെന്ന വിശ്വസത്തെ മുറുകെപ്പിടിച്ചുകൊണ്ട് തങ്ങളുടെ ചെരുപ്പുകൾ അഴിച്ചുവയ്ക്കുകയായിരുന്നു. ഇന്നും അത് തുടരുന്നു. 

ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണെന്ന് ഗ്രാമത്തിനു പുറത്തുള്ളവർക്ക് തോന്നുമെങ്കിലും തങ്ങളുടെ വിശ്വാസം വളരെ വിലപ്പെട്ടതായി അവർ കരുതുന്നു. അത് കൊണ്ട് തന്നെ ഒരു വിമർശനങ്ങൾക്കും അവർ ചെവികൊടുക്കാറില്ല.