ഓർഡർ ചെയ്‌തത്‌ വീട്ടുസാധനം; വീട്ടിലെത്തിയത് 70 രൂപ വിലമതിക്കുന്ന മയക്കുമരുന്ന്

ഓൺലൈൻ വഴി വീട്ടിലേക്കു വേണ്ട ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങിക്കുന്ന കാലമാണ് ഇത്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങളിൽ ചിലപ്പോഴെങ്കിലും ചെറിയ…

ഓൺലൈൻ വഴി വീട്ടിലേക്കു വേണ്ട ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങിക്കുന്ന കാലമാണ് ഇത്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങളിൽ ചിലപ്പോഴെങ്കിലും ചെറിയ ചെറിയ അമളികളും പറ്റാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിന്റെ നിറമോ വലിപ്പമോ മാറിപ്പോകുന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഓൺലൈൻ ഷോപ്പിങ്ങിൽ സംഭവിക്കാറില്ല. 

എന്നാൽ ഇപ്പോൾ അതിനു ചെറിയൊരു വ്യത്യാസം വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ വൃദ്ധ ദമ്പതികൾ ഓൺലൈൻ വഴി വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തു. പറഞ്ഞപോലെ തന്നെ കൃത്യ ദിവസം പാർസൽ വീട്ടിലെത്തി. എന്നാൽ പാർസൽ പൊട്ടിച്ചുനോക്കിയ ദമ്പതികൾ ഞെട്ടി. അവർ ഓർഡർ ചെയ്ത സാധനത്തിനു പകരം എത്തിയിരിക്കുന്നത് വെളുത്ത നിറത്തിലുള്ള എന്തോ ഒരു പൊടി. സംശയം തോന്നിയ ദമ്പതികൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് 70 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് ആണെന്നു അറിയുന്നത്. 

ഏതോ വമ്പൻ മയക്കുമരുന്ന് മാഫിയക്ക് സംഭവിച്ചാകുമെന്നും അല്ലങ്കിൽ കപ്പൽ മാർഗം ഓർഡർ ചെയ്ത സാദനം എത്തിയപ്പോൾ കപ്പലിൽ വെച്ച് പൊതിമാറിപോയതാകുമെന്നുമാണ് പോലീസിന്റെ നിഗമനം.