കാമുകി മരിച്ചതറിഞ്ഞു മനസ്സ് തകര്‍ന്ന് അവളുടെ കുഴിമാടം തേടി കണ്ണൂരില്‍ എത്തിയ യുവാവ് ശരിക്കും ഞെട്ടി

മഞ്ചേശ്വരം സ്വദേശിയായ 21കാരനാണ് കാമുകിയുടെ മരണവാര്‍ത്ത് അറിഞ്ഞ്  കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയത്. യുവാവ് 19കാരിയായ യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത് മൂന്ന് മാസം മുന്‍പാണ്. പക്ഷെ  യുവാവിനെ കാത്തിരുന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു. സംഭവത്തില്‍ കണ്ണൂര്‍…

മഞ്ചേശ്വരം സ്വദേശിയായ 21കാരനാണ് കാമുകിയുടെ മരണവാര്‍ത്ത് അറിഞ്ഞ്  കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയത്. യുവാവ് 19കാരിയായ യുവതിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത് മൂന്ന് മാസം മുന്‍പാണ്. പക്ഷെ  യുവാവിനെ കാത്തിരുന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു.

സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ. ഫേസ്ബുക്കില്‍ ഇരുവരും പ്രണയത്തില്‍ ആയതിനു ശേഷം യുവതിയുടെ സുഹൃത്തിന്‍റെ ഫോണിലൂടെ ഇവര്‍ സംസാരിച്ചിരുന്നു. ഒരു ദിവസം വിളിച്ചപ്പോള്‍ കാമുകി മരണപ്പെട്ടുവെന്ന് സുഹൃത്ത് പറഞ്ഞു. കാമുകനും സുഹൃത്തും കാമുകിയെ അടക്കിയത് എവിടെ എന്ന് അറിയാനും കുഴിമാടം കാണുവാനും ആയി കണ്ണൂരില്‍  എത്തുകയായിരുന്നു.

പ്രണയത്തില്‍ ആയിരുന്നെങ്കിലും തന്‍റെ സ്ഥലമോ മറ്റോ ഒന്നും  തന്നെ പെണ്‍കുട്ടി  യുവാവിനോട് പറഞ്ഞിരുന്നില്ല.  അവസാനം  കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. കാര്യത്തില്‍ വ്യക്തത വന്നത് ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് .

കാമുകിക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. യുവാവിനെ ഒഴിവാക്കാന്‍ കാമുകി കണ്ടെത്തിയ വഴിയാണ് ‘വ്യാജമരണം’ എന്നാണ് പൊലീസ് കണ്ടെത്തിയത്. യുവാവ് യുവതിയെ ബന്ധപ്പെടാറുണ്ടായിരുന്ന ഫോണില്‍ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ്  സത്യം പുറത്ത് വന്നത്.