കോഴിക്കോട് നഗരത്തിൽ ആർടിയുടെ വക ശുദ്ധി കലശം

കോഴിക്കോട് ജില്ലയില്‍ നടത്തിവരുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ 10 ഓളം ബുക്കിങ്ങ് സെന്ററുകള്‍ അടച്ച്‌ പൂട്ടാന്‍ ആര്‍ടിഒയുടെ ഉത്തരവ്. അനധികൃതമായി നടത്തുന്ന സെന്ററുകൾക്കെതിരെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്‌ഡിൽ കൂടുതൽ ബുക്കിംഗ് സെന്ററുകൾക്കും…

കോഴിക്കോട് ജില്ലയില്‍ നടത്തിവരുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ 10 ഓളം ബുക്കിങ്ങ് സെന്ററുകള്‍ അടച്ച്‌ പൂട്ടാന്‍ ആര്‍ടിഒയുടെ ഉത്തരവ്. അനധികൃതമായി നടത്തുന്ന സെന്ററുകൾക്കെതിരെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്‌ഡിൽ കൂടുതൽ ബുക്കിംഗ് സെന്ററുകൾക്കും ലൈസൻസില്ല എന്ന് തെളിഞ്ഞതിലൂടെയാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ പറയുന്ന നിയമങ്ങൾ അനുസരിക്കുന്നതിനായും ലൈസന്‍സ് ഹാജരാക്കാനും വേണ്ടി ബുക്കിംഗ് സെന്ററുകള്‍ക്കള്‍ക്ക് 7  ദിവസം നല്‍കിയിരുന്നു.ഇതിനു ശേഷവും ലൈസൻസ് ഹാജരാക്കാൻ കഴിയാഞ്ഞതിലാണ് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടത്.

ലൈസൻസ് ഹാജരാക്കാൻ ഉടമകൾ 3 മാസത്തെ കാലാവധി ആവിശ്യപെട്ടുവെങ്കിലും ആർ ടി ഓ ഇത് നിഷേധിക്കുകയായിരുന്നു. പറഞ്ഞ സമയത്ത് ലൈസെൻസ് ഹാജരാക്കാൻ കഴിയാതിരുന്ന ബുക്കിംഗ് സെന്ററുകൾ ഇനി തുറന്നു പ്രവർത്തിക്കരുതെന്നു കർശനമായി വിലക്കുകയും ചെയ്തു.