ടിവി ഷോ അതുപോലെ അനുകരിക്കാന്‍ ശ്രെമിച്ച പതിനൊന്ന്കാരിക്ക് ദാരുണാന്ത്യം

എല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാണ് ഈ വാര്‍ത്ത. കുട്ടികളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കികൊണ്ട് യുടുബും മറ്റ് ടിവി ഷോകളും കണ്ട് അവരുടെ സ്വാഭാവവും അതിലൂടെ അത് നല്‍കുന്ന വിവരങ്ങള്‍ വെച്ച് ഉരുത്തിരിയും. മാതാപിതാക്കളില്‍ നിന്നും…

എല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാണ് ഈ വാര്‍ത്ത. കുട്ടികളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കികൊണ്ട് യുടുബും മറ്റ് ടിവി ഷോകളും കണ്ട് അവരുടെ സ്വാഭാവവും അതിലൂടെ അത് നല്‍കുന്ന വിവരങ്ങള്‍ വെച്ച് ഉരുത്തിരിയും. മാതാപിതാക്കളില്‍ നിന്നും പഠിക്കേണ്ട നല്ല കാര്യങ്ങള്‍ അവര്‍ക്ക് കിട്ടുകയും ഇല്ല.

ഇപ്പോള്‍ വരുന്ന പ്രധാന വാര്‍ത്ത ബെഗളൂരുവിലെ വീട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്നതാണ് കാരണം ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിക്കുകയായിരുന്നു കുട്ടി. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട പതിനൊന്നുകാരി ഇത് അനുകരിക്കാന്‍ ശ്രമിച്ചു. പക്ഷെ  ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്‍റെ ഭാഗമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.