ട്രെയിനില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത് കക്കൂസിനരികെയും സീറ്റുകള്‍ക്കടിയിലും, ഗുരുതര വീഴ്ച

ഈ കാഴ്ചകള്‍ കണ്ടത് തിങ്കളാഴ്ച രാവിലെ മംഗളൂരുചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലാണ്. ണംകൊടുത്ത് നാം വാങ്ങുന്ന ഭക്ഷണം എങ്ങനെയൊക്കെയാണ് സൂക്ഷിക്കുന്നതെന്നറിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ അവ പണം കൊടുത്തു വാങ്ങി കഴിക്കില്ല.   കാരണം അവ  സൂക്ഷികുന്നത് അത്രത്തോളം ശുചിത്വം ഇല്ലാതെയാണ്.…

ഈ കാഴ്ചകള്‍ കണ്ടത് തിങ്കളാഴ്ച രാവിലെ മംഗളൂരുചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലാണ്. ണംകൊടുത്ത് നാം വാങ്ങുന്ന ഭക്ഷണം എങ്ങനെയൊക്കെയാണ് സൂക്ഷിക്കുന്നതെന്നറിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ അവ പണം കൊടുത്തു വാങ്ങി കഴിക്കില്ല.   കാരണം അവ  സൂക്ഷികുന്നത് അത്രത്തോളം ശുചിത്വം ഇല്ലാതെയാണ്.

ട്രെയിനില്‍ സ്ഥിരമായി കൊണ്ടുവരുന്ന വടകള്‍ സൂക്ഷിക്കുന്നതാകട്ടെ സീറ്റുകള്‍ക്കടിയിലാണ്. അതുകൂടാതെ ചായ പാത്രം സൂക്ഷിക്കുന്നത് കക്കൂസുകള്‍ക്ക് സമീപവുമാണ്. മണിക്കൂറുകളോളം ഇവ തുറന്നാണ് സൂക്ഷിക്കാര്. അതിനെല്ലാം ഉപരി ഇവര്‍ കൈകള്‍ പോലും കഴുകാതെയാണ് നമ്മള്‍ക്ക് തരുന്നത്.

ഇത്തരത്തില്‍ ശിചിത്വം ഇല്ലാത്ത ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ദീര്‍ഘദൂരം ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. കാരണം 3 ദിവസമൊക്കെ ഇത്തരത്തില്‍ ഉള്ള ആഹാരം കഴിച്ചാല്‍ സ്വാഭാവികമായും വയറ്റിളക്കം തുടങ്ങി ദഹന സംബന്ധമായ രോഗങ്ങള്‍ പിടിപെടും, ഇവ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്.

ഇത്തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ റെയില്‍വേ 300 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്കാണ് ഇതിന്‍റെ മേല്‍നോട്ട  ചുമതല.