തീപിടിച്ചതറിയാതെ യാത്രക്കാരുമായി ഓട്ടോ ഓടിക്കുന്ന ഡ്രൈവർ: പിന്തുടർന്നെത്തി യാത്രക്കാരെ രക്ഷിച്ചു ബൈക്ക് റൈഡേഴ്‌സ്. വീഡിയോ കാണാം

കഴിഞ്ഞ വര്ഷം ഒഡിഷയിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്‌. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് പിന്നിൽ തീ പിടിച്ചതറിയാതെ യാത്രക്കാരും അവരുടെ സാധനങ്ങളുമായി ഓട്ടോ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു ഡ്രൈവർ.…

bike riders save the peoples from fire

കഴിഞ്ഞ വര്ഷം ഒഡിഷയിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്‌. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് പിന്നിൽ തീ പിടിച്ചതറിയാതെ യാത്രക്കാരും അവരുടെ സാധനങ്ങളുമായി ഓട്ടോ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു ഡ്രൈവർ. എന്നാൽ പിന്നാലെയെത്തിയ ബൈക്ക് റൈഡേഴ്‌സ് ഈ ദൃശ്യം കണ്ടു ഓട്ടോയെ പിന്തുടർന്നെത്തി ഡ്രൈവറോട് വിവരം പറഞ്ഞു. ഉടൻ തന്നെ ഡ്രൈവർ വാഹനം ഒതുക്കി നിർത്തിയശേഷം യാത്രക്കാർ പുറത്തിറങ്ങുകയും തീ അണയ്ക്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആളി പടർന്ന തീയിൽ ഓട്ടോ പൂർണമായും കത്തി നശിച്ചു. തക്ക സമയത്തുള്ള ബൈക്ക് റൈഡേഴ്സിന്റെ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

ഇതുപോലെ അത്രവേഗമൊന്നും വാഹനങ്ങളിൽ തീ കത്താറില്ല. ഒരു പക്ഷെ ഓട്ടോയുടെ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാകാം ഇങ്ങനെ തീ പടർന്നത്. എന്തായാലും ഓട്ടോ പൂർണമായും കത്തിനശിച്ചെങ്കിലും ആളപായം ഒന്നും ഉണ്ടായില്ല.

കടപ്പാട്: MR DUKE