ദളിത് വൃദ്ധയുടെ മൃതദേഹം പൊതുശ്‌മശാനത്തിൽ മറവുചെയ്യാൻ വിലക്ക്. ഒടുവിൽ ബന്ധുക്കൾ ചെയ്‌തത്‌

ദളിത് വൃദ്ധയുടെ പൊതുശ്‌മശാനത്തിൽ മറവുചെയ്യാൻ വിലക്ക്. ഒടുവിൽ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്‌തത്‌ കാടിനുള്ളിൽ. ഷിംലയിൽ ആണ് സംഭവം നടന്നത്. വാർധക്യ സഹജമായ രോഗം ബാധിച്ചായിരുന്നു വൃദ്ധ മരിച്ചത്. ആചാര പ്രകാരമുള്ള ചടങ്ങുകൾ എല്ലാം…

ദളിത് വൃദ്ധയുടെ പൊതുശ്‌മശാനത്തിൽ മറവുചെയ്യാൻ വിലക്ക്. ഒടുവിൽ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്‌തത്‌ കാടിനുള്ളിൽ. ഷിംലയിൽ ആണ് സംഭവം നടന്നത്. വാർധക്യ സഹജമായ രോഗം ബാധിച്ചായിരുന്നു വൃദ്ധ മരിച്ചത്. ആചാര പ്രകാരമുള്ള ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷമാണു ബന്ധുക്കൾ മൃത ദേഹവുമായി പൊതു ശ്മശാനത്തിൽ ഏത്തിയത്. വിലാപയാത്രയുമായി എത്തിയ ബന്ധുക്കളുടെ മുന്നിലേക്ക് കുറച്ചു ഉയർന്ന ജാതിയുള്ളവർ വന്നിട്ട് മൃതദേഹം ശ്മശാനത്തിൽ ദഹിപ്പിക്കാൻ സമ്മതിക്കുകയില്ല എന്നും അടക്കാനായി വേറെ സ്ഥലം നോക്കാനും ആവശ്യപ്പെട്ടു. മൃതദേഹം ശ്മശാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പോലും സമ്മതിച്ചില്ല. ഇത് എതിർത്ത ബന്ധുക്കളോട് താഴ്ന്ന ജാതിയിലുള്ളവരുടെ മൃദദേഹം അടക്കിയാൽ അത് ഉയർന്ന ജാതിയിൽ ഉള്ളവർക്ക് ദോഷമാണെന്നുമാണ് അവർ പറഞ്ഞത്. അതിനെയും എതിർത്ത ബന്ധുക്കളെ അവർ കൂട്ടത്തോടെ ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു.

ഒടുവില്‍ ചുടുകാടിന് പുറകിലെ കാട്ടില്‍കൊണ്ടു ദഹിപ്പിക്കുകയായിരുന്നു. വൃദ്ധയുടെ കൊച്ചുമകൻ തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. എന്നാൽ ഇങ്ങനെ ഒരു സംഭവത്തെ തുടർന്ന് പരാതികൾ  എന്നും സംഭവത്തിന്റെ യഥാർത്ഥ വശത്തെ പറ്റി അന്വേഷിച്ചു വരുകയാണെന്നും പോലീസ് കമ്മിഷണർ പറഞ്ഞു. പരാതി പെട്ടാൽ ഉടൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.