ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും പ്രണയം !!!

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും പ്രണയം നടിച്ച്‌ 14കാരിയെ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ പിടിയിലായി

അമ്ബലപ്പുഴ: പ്രളയ ദുരിതാശ്വാസ ക്യാമ്ബില്‍ അനധികൃതമായി കടന്നുകൂടി പ്രണയം നടിച്ച്‌ 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. എടപ്പോണ്‍ പാറ്റൂര്‍ മങ്ങാട് കിഴക്കേതില്‍ അപ്പു (23), സുഹൃത്ത് കൊല്ലം കന്നിമേല്‍ശേരി ഒറ്റപ്ലാക്കല്‍ തെക്കേതില്‍ വിപിന്‍ (30) എന്നിവരെയാണ് കൊല്ലത്തുനിന്ന് പുന്നപ്ര പൊലീസ് പിടികൂടിയത്.

ഐസ് പ്ലാന്റ് ടെക്നീഷ്യന്‍മാരായ യുവാക്കള്‍ പ്രളയകാലത്ത് കുറവന്തോട് ഭാഗത്തെ പ്ലാന്റില്‍ അറ്റകുറ്റപ്പണിക്ക് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്ബില്‍ നിരന്തരം എത്തിയിരുന്നു. ഇതിനിടെ അപ്പുവാണ് പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. കഴിഞ്ഞ 23ന് ഇരുവരം പുന്നപ്രയിലെത്തി കുട്ടിയുമായി ബസില്‍ കടക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.