‘ജോയ് കൂളേഷ്’…ജയ്ഗണേഷിനെയും പൊക്കി മില്‍മ!!

എപ്പോഴും വൈറല്‍ സംഭവങ്ങള്‍ മില്‍മ പരസ്യമാക്കാറുണ്ട്. അടുത്തിടെയായി സൂപ്പര്‍ഹിറ്റായ സിനിമകളുടെ ടൈറ്റിലുകളെല്ലാം മില്‍മ ക്യാപ്ഷനാക്കിയിരുന്നു. ആടുജീവിതത്തിന്റെയും വൈറലായ റാം / ആനന്ദി നോവലിന്റെയും, നേരിന്റെയും ടൈറ്റിലുകള്‍ മില്‍മ ട്രെന്‍ഡാക്കി എടുത്തിരുന്നു.

ഇപ്പോഴിതാ തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ ടൈറ്റിലും എടുത്തിരിക്കുകയാണ് മില്‍മ. ‘ജോയ് കൂളേഷ്’ എന്നാണ് പരസ്യത്തിലെ പ്രധാന വാചകം. ഈ വേനല്‍ച്ചൂടില്‍ ഉള്ള് തണുപ്പിക്കാനുള്ള സൂപ്പര്‍ പവറോടെ മില്‍മ ജോയ് എന്ന ക്യാപ്ഷനോടെയാണ് മില്‍മയുടെ പരസ്യം.

പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. അടുത്തത് മില്‍മ്മലൂ ആയിരിക്കുമെന്നും, അതോ പടം പോലെ ഇതും തട്ടിക്കൂട്ട് സാധനമാണോ, വില ഇത്തിരി കൂടുതലാണെന്നും കമന്റുകളുണ്ട്.