നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മസില്‍, മസില്‍ കൂടാനായി ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ മൂലം യുവാവിന് സംഭവിച്ചത്..!

മസിലുകള്‍ കൂട്ടി ശരീരം മറ്റുള്ളവരെകൊണ്ട് ശ്രേധിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്ന ഒരു മാനസികാവസ്ഥ മിക്ക യുവാക്കള്‍ക്കിടയിലും ഉണ്ട്. അത്തരത്തില്‍ ഒരു രോഗം ബാധിച്ച യുവാവ് ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ ചെന്ന് നിന്നത് ശസ്ത്രക്രിയയിലാണ്. കഠിനമായ ഡയറ്റ് മൂലം സ്വന്തം വയറ് തിരിഞ്ഞുപോയ അവസ്ഥയാണ് യുവാവിനുണ്ടായത്.

സിയന് പണി കൊടുത്തത് ശരീരപുഷ്ടിക്ക് വേണ്ടി  അമിതമായി ആശ്രയിച്ച പ്രോട്ടീന്‍ ഡയറ്റാണ്.  ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്ന 34കാരന്‍റെ ജീവിതം അമിതമായി ഭക്ഷണക്രമീകരണം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. സിയന്‍റെ ജീവിതം മിസ്റ്റ്ര്‍ യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ശിക്ഷണത്തിലായിരുന്നു.

പ്രോട്ടീന്‍ ഡയറ്റിന്‍റെ പിന്നാലെയായി സിയന്‍ ഇടയ്ക്കെപ്പോഴോ സിയന് വയറുവേദന ആരംഭിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വയറുവേദന വീണ്ടുമെത്തി. ഡോക്ടര്‍മാരുടെ പ്രാഥമികനിഗമനം അപ്പന്‍ഡിസൈറ്റിസാകും കാരണമെന്നായിരുന്നു. പക്ഷെ പിന്നീട് ഡോക്ടര്‍ സിയന്‍റെ വയറ് തിരിഞ്ഞുപോയിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

ഒടുവില്‍ സിയന്‍റെ വയറ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. ജീവിതത്തിലാദ്യമായി നടത്തിയ ഭക്ഷണക്രമീകരണമാണ് തന്‍റെ വയറിനെ കുഴപ്പത്തിലാക്കിയതെന്ന് സിയന്‍ തിരിച്ചറിഞ്ഞു. ഡോക്ടര്‍മാര്‍ സിയന് വിധിച്ചത് ആറ് മാസം പരിപൂര്‍ണവിശ്രമമാണ്.