പതിമൂന്ന് കാരിയായ സ്വന്തം മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍

റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ ഗ്‌ളാഡ്കിക്ക് എന്ന 35 കാരിയാണ് 13 കാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചതിന്  റഷ്യയില്‍ അറസ്റ്റിലായത്. ഡിറ്റക്ടീവുകളാണ് കളുടെ ആദ്യ രാത്രി വില്‍ക്കാനുള്ള അമ്മയുടെയും കൂട്ടുകാരിയുടെയും നീക്കം പുറത്ത് കൊണ്ടുവന്നത്. ഡിറ്റക്ടീവുകളാണ് തങ്ങളുടെ മുന്നില്‍ എത്തിയത് എന്ന് മാതാവും കൂട്ടുകാരിയൂം അറിഞ്ഞിരുന്നില്ല. ഇടപാടുകാരനായ…

റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ ഗ്‌ളാഡ്കിക്ക് എന്ന 35 കാരിയാണ് 13 കാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചതിന്  റഷ്യയില്‍ അറസ്റ്റിലായത്. ഡിറ്റക്ടീവുകളാണ് കളുടെ ആദ്യ രാത്രി വില്‍ക്കാനുള്ള അമ്മയുടെയും കൂട്ടുകാരിയുടെയും നീക്കം പുറത്ത് കൊണ്ടുവന്നത്.

ഡിറ്റക്ടീവുകളാണ് തങ്ങളുടെ മുന്നില്‍ എത്തിയത് എന്ന് മാതാവും കൂട്ടുകാരിയൂം അറിഞ്ഞിരുന്നില്ല. ഇടപാടുകാരനായ പണക്കാരനെ തേടി ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌ക്കോയിലേക്കാണ് ഇരുവരും പെണ്‍കുട്ടിയുമായി എത്തിയത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി 11 ലക്ഷം രൂപക്കാണ് വില്‍ക്കാന്‍ ശ്രെമിച്ചത്.

മാതാവ് ഉന്നമിട്ടിരുന്നത് പണക്കാരനായ ബിസിനസ്സുകാരനു പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ശേഷം ഒന്നരലക്ഷം റൂബിള്‍ സ്വീകരിക്കുകയായിരുന്നു. മോസ്‌ക്കോയിലെ ഒരു ഫ്ലോട്ടിംഗ് ഭക്ഷണശാലയില്‍  ആയിരുന്നു ഇടപാടുകാരനായി സിഐഡികള്‍ എത്തിയത്. മാതാവും കൂട്ടുകാരിയും കുറ്റം  സമ്മതിച്ചു.

ഇവരും കൂട്ടുകാരിയും ജീവിക്കുന്നത് ശരീരം വിറ്റാണ്.  ഗ്‌ളാഡ്കിക്കിന് ഒരു മകന്‍ കൂടിയുണ്ട്. പെണ്‍കുട്ടിയെ പിന്നീട് മോസ്‌കോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അവിടെ അഡ്മിറ്റ് ചെയ്തു.