സൈലൻസറിന്‍റെ ഭാഗത്ത്‌ സാധനങ്ങള്‍ ഇടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍ ഒന്ന് കാണു

നമ്മളില്‍ പലരും സാധങ്ങള്‍ വാങ്ങി ബൈക്കിന്‍റെ സൈലൻസറിന്‍റെ ഭാഗത്ത്‌ ഇടാറുള്ളത് പതിവാണ്. കാരണം ബൈക്കിന്‍റെ നിര്‍മ്മാതാക്കള്‍ വരെ അതിനു അനുമതി നല്‍കുന്നുമുണ്ട്. എന്നാല്‍ അതില്‍ പതിയിരിക്കുന്ന അപകടം നമ്മള്‍ അറിയണം. ഒരു പക്ഷെ നമ്മുടെ ജീവന്‍…

നമ്മളില്‍ പലരും സാധങ്ങള്‍ വാങ്ങി ബൈക്കിന്‍റെ സൈലൻസറിന്‍റെ ഭാഗത്ത്‌ ഇടാറുള്ളത് പതിവാണ്. കാരണം ബൈക്കിന്‍റെ നിര്‍മ്മാതാക്കള്‍ വരെ അതിനു അനുമതി നല്‍കുന്നുമുണ്ട്. എന്നാല്‍ അതില്‍ പതിയിരിക്കുന്ന അപകടം നമ്മള്‍ അറിയണം. ഒരു പക്ഷെ നമ്മുടെ ജീവന്‍ തന്നെ   നഷ്ടപെട്ടെക്കാം.

അത്തരത്തിലുള്ള ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്നത്. ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ബൈക്കില്‍ തീ പടരുന്നത്‌  യാത്ര തുടരുന്ന ദമ്പതികള്‍ അറിഞ്ഞിരുന്നില്ല.

രക്ഷിക്കാൻ പിന്നാെല എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആണ് അവരെ കാര്യം ധരിപ്പിച്ചത്. സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. ബൈക്കിന്‍റെ വേഗത കൂടുന്നത് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു.  ഇക്കാര്യം ശ്രദ്ധിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.

തീ അധികം ആളിപടരുന്നതിന് മുൻപേ ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു, വന്‍ അപകടമാണ് പോലീസിന്‍റെ   കൃത്യസമയത്തുള്ള ഇടപെടല്‍  മൂലം ഒഴിവായത്.