പ്രശസ്ത പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു, ആരാധകര്‍ നിരാശയില്‍

സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്‌ടിച്ച ഒരു താരമാണ് മിയ. പ്രത്യേകിച്ച് മലയാളികള്‍ സണ്ണിക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്നേഹം നല്‍കിയ താരവും മിയ ഖലിഫയാണ്. മിയയെ കൂട്ടുപിടിച്ച്…

സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്‌ടിച്ച ഒരു താരമാണ് മിയ. പ്രത്യേകിച്ച് മലയാളികള്‍ സണ്ണിക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്നേഹം നല്‍കിയ താരവും മിയ ഖലിഫയാണ്. മിയയെ കൂട്ടുപിടിച്ച് ഒരു സമയത്ത് ട്രോളന്മാരും ഉണ്ടായിരുന്നു. ഏതായാലും താരത്തിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ ആരാധകര്‍ നിരാശയിലാണ്.

മിയ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. താരം തന്നെയാണ് കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ടത്. റോബര്‍ട്ട് സ്വീഡനില്‍ ഷെഫായി ജോലിചെയ്യുകയാണ് . മിയ ഇപ്പോള്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ്.

ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത് പത്താമത്തെ വയസ്സിലാണ്. മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്. അവരുടെ നിലപാട് തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു.

അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ മിയയുടെ നിലപാട്  മുസ്ലീങ്ങളെ മോശമായി  ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു. പോണ്‍ മേഖല വിട്ടെങ്കിലും ഇന്നും മിയക്ക് ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ട്.