ബാത്ത്റൂമില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ബാത്ത്റൂമില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഇന്ന് പുതിയൊരു കാര്യമല്ല. എങ്കിലും അത് വരുത്തി വെക്കാവുന്ന വലിയൊരപകടം കാട്ടിത്തരുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.  റഷ്യയിലെ ബെർടെക് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ഫോണിൽ കുളിക്കുന്നതിനിടെ സന്ദേശം അയച്ച പെൺകുട്ടി ഷോക്കേറ്റ് മരിച്ചു. ഐറീൻ റബ്ബിനികോവ…

ബാത്ത്റൂമില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഇന്ന് പുതിയൊരു കാര്യമല്ല. എങ്കിലും അത് വരുത്തി വെക്കാവുന്ന വലിയൊരപകടം കാട്ടിത്തരുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.  റഷ്യയിലെ ബെർടെക് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ഫോണിൽ കുളിക്കുന്നതിനിടെ സന്ദേശം അയച്ച പെൺകുട്ടി ഷോക്കേറ്റ് മരിച്ചു.

ഐറീൻ റബ്ബിനികോവ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. പെൺകുട്ടി മരിച്ചത് ഐഫോണിൽ നിന്നും ഷോക്കേറ്റാണ്.  കുളിച്ചുകൊണ്ടിരിക്കവെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതിനായി ഐറീൻ ഐഫോൺ ചാർജിലിട്ട് ഉപയോഗിച്ചിരുന്നു.  ഫോൺ ബാത്ത് ടബ്ബിലേക്ക് വീണതോടെയാണ് പെൺകുട്ടിക്ക് ഷോക്കേറ്റ്ത്.

ഐറിനെ ഷോക്കേറ്റ് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. മരിച്ച ഐറീൻ പാൻ‌ക്രിയേഷൻ എന്ന ഗ്രീക്ക് ആയോധകലയിൽ വിദഗ്ധയായിരുന്നു.

ബ്രിട്ടിഷ് യുവാവും കഴിഞ്ഞ വർഷം ഐഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചിരുന്നു. റിച്ചാർഡ് എന്ന 31കാരൻ മരിച്ചത് റൂമിൽ ഫോൺ ചാർജ് ചെയ്യുന്നതിടെയാണ്.