ബോഡിഗാര്‍ഡ് സിനിമയിലെ നായകന്മാര്‍ ജയിലിലേക്ക്, അടുത്ത ഊഴം വിജയ്‌യുടെയോ? ട്രോള്‍ വൈറലാകുന്നു

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയ്, അസിന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു നായകനായികമാര്‍. എല്ലാ ഭാഷകളിലും ചിത്രം ഗംഭീരം വിജയം നേടുകയും ചെയ്തു.

ഇപ്പോഴിതാ, വീണ്ടും ബോഡിഗാര്‍ഡ് ചര്‍ച്ചയാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപും സല്‍മാന്‍ ഖാനും വിവിധ കേസുകളിലായി സെന്‍ട്രല്‍ ജയില്‍ കണ്ടവരാണ്. ഇനി അടുത്ത ഊഴം ഇളയദളപതി വിജയ്ക്കാണോ എന്നാണ് ട്രോളര്‍മാരുടെ സംശയം.

മലയാളത്തിലെ പ്രിയനടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപ് മൂന്ന് മാസത്തോളം ആലുവ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടയില്‍ നാല് തവണ നടന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

കൃഷ്ണമൃഗ വേട്ടക്കേസില്‍ കേസിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് താരത്തെ മാറ്റിയിരിക്കുകയാണ്. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നത്.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. സല്‍മാനാണു ജിപ്‌സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകള്‍ ചത്തു.

അടുത്ത ഊഴം വിജയ്ക്കാണോ എന്ന സംശയത്തിലാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച് ട്രോളുകള്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച രണ്ട് നടന്മാരും ജയിലില്‍ പോയി. ഇനി താന്‍ മാത്രമേയുള്ളൂയെന്ന് അറിയുന്ന വിജയ് പേടിച്ചരണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കീഴടക്കുന്നത്.

Hot this week

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ...

Topics

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

Related Articles

Popular Categories