മൊബൈലില്‍ രാത്രി വൈകിയും സിനിമ കണ്ടു, ഭാര്യയെ ഒടുവില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കുടുംബ ബന്ധങ്ങളില്‍ മൊബൈല്‍ വില്ലനാകാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി, ഇപ്പോഴിതാ മൊബൈല്‍ മൂലം ഒരു കുടുംബം കൂടി നശിച്ചു. രാത്രി വൈകിയും മൊബൈലില്‍ സിനിമ കണ്ടുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്ന…

കുടുംബ ബന്ധങ്ങളില്‍ മൊബൈല്‍ വില്ലനാകാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി, ഇപ്പോഴിതാ മൊബൈല്‍ മൂലം ഒരു കുടുംബം കൂടി നശിച്ചു. രാത്രി വൈകിയും മൊബൈലില്‍ സിനിമ കണ്ടുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

സംഭവം നടന്നത് മുംബൈയിലാണ്. അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂലെ (32) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മെബെെല്‍ ഫോണിലോ ടിവിയിലോ എപ്പോഴും വീഡിയോകള്‍ കാണുന്നതിനെ ചൊല്ലി മിക്കപ്പോഴും ഇയാള്‍ വീട്ടില്‍ വഴക്കിട്ടിരുന്നു.

ചേതന്‍ തൊഴില്‍രഹിതനായിരുന്നു. ചൊവ്വാഴ്ച വീട്ടാവശ്യങ്ങള്‍ക്കായി ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാനില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ തര്‍ക്കമായി. ഭാര്യ  വഴക്കിന് ശേഷം തന്‍റെ മൊബെെല്‍ ഫോണില്‍  വീഡിയോകള്‍ കാണാന്‍ തുടങ്ങി.

ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം തന്റെ ഉറക്കം  നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നു. ഇവരുടെ കുട്ടി വീട്ടിലുള്ളപ്പോള്‍ തന്നെയാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.