റിയാദിലെ തൊഴിൽ പ്രതിസന്ധി രൂക്ഷം; 40 ഇന്ത്യക്കാർ തിരിച്ചു നാട്ടിലേക്ക്

സൗദി അറേബ്യ :റിയാദിൽ  ജെ ആന്‍ഡ് പി കമ്പനിയിലെ പ്രതിസന്ധി തുടരുന്നതിനിടെ  ക്യാമ്പിൽ നിന്ന്​ 40 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്​ മടങ്ങി.  കമ്പനിയിയെ റിയാദിലെ രണ്ടു ക്യാമ്പുകളിലായി 800 ഓളം ഇന്ത്യക്കാരണ് മാസങ്ങളായി ശമ്പളം മുടങ്ങി ദുരിതത്തിലായിരിക്കുന്നത്…

സൗദി അറേബ്യ :റിയാദിൽ  ജെ ആന്‍ഡ് പി കമ്പനിയിലെ പ്രതിസന്ധി തുടരുന്നതിനിടെ  ക്യാമ്പിൽ നിന്ന്​ 40 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്​ മടങ്ങി.  കമ്പനിയിയെ റിയാദിലെ രണ്ടു ക്യാമ്പുകളിലായി 800 ഓളം ഇന്ത്യക്കാരണ് മാസങ്ങളായി ശമ്പളം മുടങ്ങി ദുരിതത്തിലായിരിക്കുന്നത് ​​​. മുൻപ്‌ ഇതിൽ 25 പേർ ഫെബ്രുവരി ഒന്നിന്​ രാജ്യം വിട്ടിരുന്നു . കൂടതെ  50 പേർ നിയമാനുസൃതം മറ്റ്​ കമ്പനികളിലേക്ക്​ ജോലി മാറി. പുതുതായി 40 പേർ കൂടി മടങ്ങിയത്​ കഴിഞ്ഞ ദിവസങ്ങളിലാണ്​​. ബാക്കിയുള്ളവരിൽ കുറച്ചുപേർ മറ്റ്​ കമ്പനികളിൽ ജോലിക്ക്​ ശ്രമിക്കുകയാണ്​. ബാക്കിയുള്ളവർ  മടങ്ങുന്നതിനുള്ള അവസരവും കാത്തുകഴിയുന്നു​. എഞ്ചിനീയർ മുതൽ ഓഫീസിൽ ബോയ് ഉം ശുചീകരണ തൊഴിലാളികളും വരെ ഇക്കൂട്ടത്തിൽ ഉണ്ട് ​. രോഗികൾ, പ്രായാധിക്യമുള്ളവർ തിടങ്ങി  എല്ലാത്തരം ആളുകളും ഇതിലുണ്ട്​. അവസാനം മടങ്ങിയതിൽ ഗുജറാത്തികളാണ്​ കൂടുതൽ. മലയാളികളും ഉത്തർപ്രദേശ്​, ബിഹാർ സംസ്​ഥാനക്കാരും കൂട്ടത്തിലുണ്ട്​. എല്ലാവരുടേയും യാത്രാചെലവ്​ ഇന്ത്യൻ എംബസി ആണ്  വഹിച്ചത്‌ . സൗദി തൊഴിൽ മന്ത്രാലയത്തി​ന്റ്റെ  ഇടപെടലിനെ തുടർന്ന്​ കമ്പനി  അധികൃതർ തന്നെ ഫൈനൽ എക്​സിറ്റ്​ നടപടികൾ പൂർത്തിയാക്കി.

കൂടാതെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബാക്കി തൊഴിലാളികളുടെയും എക്സിറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് .എന്നാൽ എട്ടുമാസത്തിലേറെയായി മുടങ്ങിയ ശമ്പളം ആർക്കും കിട്ടിയിട്ടില്ല. തൊഴിൽ മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്​​. നാട്ടിലേക്ക്​ മടങ്ങിയതുൾപ്പെടെ തൊഴിലാളികളുടെയെല്ലാം ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള ശ്രമമാണ്​ ഇപ്പൊൾ  നടക്കുന്നത്​. നീതി മന്ത്രാലയത്തിന്​ കീഴിലെ തൊഴിൽ, കോടതിയിൽ ഇത്​ സംബന്ധിച്ച നീക്കങ്ങൾ നടക്കുന്നുണ്ട്​. തൊഴിലാളികളുടെ വക്കാലത്ത്​ സൗദി അഭിഭാഷകരെ ഏൽപിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു.

സിവില്‍ എഞ്ചിനീയറിങ് രംഗത്തെ ബഹുരാഷ്​ട്ര ഭീമന്‍ കമ്പനിയാണ് ജെ ആന്‍ഡ് പി. സൗദിയില്‍ പ്രത്യേക ബ്രാഞ്ച് രൂപവത്കരിച്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി  15 ഓളം വന്‍കിട പ്രോജക്ടുകൾ  ചെയ്യുന്നുണ്ട്. ഏകദേശം   2.2 ശതകോടി ഡോളറി​​െൻറ ജോലികളാണ് ചെയ്തുവരുന്നത്. ഈ സൈറ്റുകളിലെല്ലാമായി 7000ത്തോളം പേർ വിവിധ വിഭാഗങ്ങളിലായി തൊഴിലെടുക്കുന്നു. 2600ഓളം ഇന്ത്യാക്കാരാണ്​ മൊത്തത്തിലുള്ളത്.

2018  ജനുവരി മുതൽ ആണ് ശമ്പളം മുടങ്ങിയത് .പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2018 ജൂലൈ 18ന് അംബാസഡര്‍ അഹമ്മദ് ജാവേദ് സൗദി തൊഴില്‍ മന്ത്രിയെ കണ്ട് പ്രശ്നപരിഹാരത്തിന് സഹായം തേടി. ശമ്പള കഴിഞ്ഞ വര്‍ഷം ചെറിയ പെരുന്നാളിന് ശേഷം കുടിശിക തീര്‍ക്കാതെ തൊഴിലെടുക്കില്ലെന്ന് തൊഴിലാളികള്‍ നിലപാടെടുക്കുകയും സമയബന്ധിതമായി കുടിശികയെല്ലാം തീര്‍ത്ത് നല്‍കാമെന്ന് ആഗസ്​റ്റ്​3 ന്  കമ്പനിയധികൃതര്‍ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. വാക്കുകൾ പാലിക്കപ്പെടാതെ വന്നപ്പോൾ തൊഴിലാളികള്‍ വീണ്ടും അധികൃതരെ സമീപിച്ചു.

തുടർന്ന് ഇന്ത്യൻ  സർക്കാറി​ന്റ്റെ ഭാഗത്ത്​ നിന്ന്​ ശക്തമായ ഇടപെടലുണ്ടായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്​ ഫെബ്രുവരി ഒന്നിന്​ റിയാദിലെത്തുകയും സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജ്ഹിയെ കണ്ട്​ പ്രശ്​നപരിഹാരത്തിന്​ അടിയന്തര നടപടികൾ കൈക്കൊള്ളുകയും ചെയ്​തു.