ശബരിമല: റിവ്യു ഹര്‍ജികള്‍ സു​പ്രീം​കോ​ട​തി പരിഗണിച്ചു, തീരുമാനം ഉടന്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ ചേം​ബ​റി​ലാ​ണ് റി​വ്യു ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. തീ​രു​മാ​നം അ​ല്‍​പ​സ​മ​യ​ത്തി​ന​കം സു​പ്രീം​കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ 49 റി​വ്യൂ ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​ക്ക് മു​ന്‍​പാ​കെ എ​ത്തി​യ​ത്. കോ​ട​തി ന​ട​പ​ടി​ക​ള്‍‌ 20 മി​നി​റ്റി​നു​ള്ളി​ല്‍ പൂ​ര്‍‌​ത്തി​യാ​ക്കി​യ ശേ​ഷം ചീ​ഫ് ജ​സ്റ്റീ​സ് ചേം​ബ​റി​ന് പു​റ​ത്തേ​ക്ക് പോ​യി. റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച ചേം​ബ​റി​ല്‍ അ​ഭി​ഭാ​ഷ​ക​ര​ട​ക്കം ആ​ര്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച ശേ​ഷം നാ​ല് റി​ട്ട് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ന്യാ​യ​മി​ല്ലാ​ത്ത​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വി​മ​ര്‍​ശി​ച്ചി​രു​ന്നു.