സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ നല്ല കൂട്ടായിരുന്നു. എന്നാൽ ആ സ്നേഹം…

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ നല്ല കൂട്ടായിരുന്നു. എന്നാൽ ആ സ്നേഹം ഒടുവിൽ പ്രണയമായി മാറിയിരുന്നു.

തികച്ചും വ്യത്യസ്തമായ ജീവിത പശ്ചാത്തലമാണ് ഇരുവരുടേതെങ്കിലും എഴുത്തിലൂടെ അവര്‍ അടുത്തു. സ്വവര്‍ഗാനുരാഗമായതിനാല്‍ ഇരുവരുടെയും ബന്ധത്തിന് വെല്ലുവിളികൾ ഏറെ ആയിരുന്നു. ഒരേയിടത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം, അപ്രതീക്ഷിതമായി വന്ന അസുഖവും  ഒന്നിക്കാനുള്ള രണ്ടുപേരുടെയും ശ്രമത്തെ വൈകിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഒരുപാട് നാളത്തെ കാത്തിരുപ്പ് അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി. കുറെയേറെ പ്രശ്നങ്ങൾ അവരെ തളർത്തിയെങ്കിലും അവർ പ്രതീക്ഷ കൈവിട്ടില്ല. അങ്ങനെ നീണ്ട പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങള്‍ കണ്ടുമുട്ടിയ അതേ ഇടത്തുവെച്ച്‌. ഇരുവരെയും ക്രിയേറ്റീവ് റൈറ്റിങ് പഠിപ്പിച്ച പ്രൊഫസറുടെ കാര്‍മികത്വത്തില്‍ വെച്ച് തന്നെ അവർ വിവാഹിതരായി .