10 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് പന്നി- ഞെട്ടിപ്പിക്കുന്ന വീഡിയോ

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരനെ പന്നി ആക്രമിച്ച് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ മാര്‍ച്ച് 13 ന് ആണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. അഞ്ചിനും പതിനൊന്നിനും ഇടയില്‍…

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരനെ പന്നി ആക്രമിച്ച് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ മാര്‍ച്ച് 13 ന് ആണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ അവരുടെ വീടിന് പുറത്ത് ഇടുങ്ങിയ ഇടവഴിയില്‍ കളിക്കുന്നത് വീഡിയോയില്‍ കാണാം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അവരില്‍ ഒരാള്‍ കൈവശം വച്ചിരിക്കുന്ന ക്രിക്കറ്റ് ബാറ്റിനെ കുറിച്ച് എന്തോ ആംഗ്യം കാണിച്ച് പരസ്പരം സംസാരിക്കുന്നു. ആക്രമിക്കപ്പെടുന്ന ആണ്‍കുട്ടി ബാറ്റ് എടുത്ത് പെണ്‍കുട്ടിക്ക് കൈമാറുന്നത് കാണാം. ഈ നിമിഷത്തിലാണ് പന്നി പിന്നില്‍ നിന്ന് വരുന്നത്, ഒരു കാരണവുമില്ലാതെ ആണ്‍കുട്ടിയെ ആക്രമിക്കുന്നു. മറ്റ് രണ്ട് കുട്ടികള്‍ അവരുടെ വീടുകളിലേക്ക് ഓടി.

കുട്ടി ഉറക്കെ കരയുന്നത് കേട്ട് മുതിര്‍ന്നവര്‍ ഓടിയെത്തിയതോടെ പന്നി കുട്ടിയെ ഉപേക്ഷിച്ച് വന്ന ദിശയിലേക്ക് ഓടുകയും ചെയ്യുന്നു. സാരമായി പരിക്കേറ്റ കുട്ടി വേദന കൊണ്ട് ഉറക്കെ കരയുന്നത് കാണാം. കുട്ടിയെ സഹായിച്ച മനുഷ്യന്‍ അവനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ ശേഷം മൃഗത്തിന്റെ പിന്നാലെ പോകുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് വന്ന അയല്‍പക്കത്തുള്ള സ്ത്രീകള്‍ കരയുന്ന കുട്ടിയുടെ അടുത്തേക്ക് എത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുകയാണ്.