ജൂഡ് ആന്റണി ജോസഫിന്റെ 2018 ൻറെ ചിത്രീകരണം പൂർത്തിയായി

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ സിനിമയായ 2018ലെ ചിത്രീകരണം പൂർത്തിയായി. തന്റെ എല്ലാ അഭിനേതാക്കൾക്കും നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ച് സംവിധായകനായ ജൂഡ് ആന്റണി ജോസഫ്…

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ സിനിമയായ 2018ലെ ചിത്രീകരണം പൂർത്തിയായി. തന്റെ എല്ലാ അഭിനേതാക്കൾക്കും നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ച് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. നേരത്തെ ചിത്രത്തിന്റെ പോസ്റ്ററിന് വൻ സ്വീകര്യത ലഭിച്ചിരുന്നു.

നേരത്തെ 2403 അടി എന്ന് പേരിട്ടിരിക്കുന്ന 2019ൽ ൽ ആരംഭിച്ചിരുന്നു എന്നാൽ ചില കാരണങ്ങളാൽ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമ മാറ്റിവെക്കേണ്ടി വിന്നു. പീന്നീട് വീണ്ടും ഒരു പുതിയ ടീം തന്നെയാണ് ചിത്രം ് നവീകരിച്ചത്. ആന്റോ ജോസഫ് , സി കെ പത്മകുമാർ, വേണു കുന്നപ്പിള്ളി,എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

കുഞ്ചാക്കോ ബോബൻ,വിനീത് ശ്രീനിവാസൻ,ടൊവിനോ തോമസ്, ആസിഫ് അലി, കലൈയരസൻ, ശിവദ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്,അപർണ ബാലമുരളി, തൻവി റാം, എന്നിവരുൾപ്പെടങ്ങുന്ന ഒരു വലിയ താരനിരയുണ്ട്.സംവിധായകനും അഖിൽ പി ധർമ്മജനും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അഖിൽ ജോർജ്ജ്, ചമൻ ചാക്കോ, നോബിൻ പോൾ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.