31 ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് വയസുകാരന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത് കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് മാത്രമല്ല, പലപ്പോഴും അവരുടെ ഭാഗത്ത് സംഭവിക്കുന്ന അബദ്ധങ്ങള്‍ ഒഴിവാക്കാനും കൂടിയാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങളാണെങ്കില്‍…

മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത് കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് മാത്രമല്ല, പലപ്പോഴും അവരുടെ ഭാഗത്ത് സംഭവിക്കുന്ന അബദ്ധങ്ങള്‍ ഒഴിവാക്കാനും കൂടിയാണ്.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങളാണെങ്കില്‍ വളരെയധികം അപകടങ്ങളുമുണ്ടാക്കും. ടെക്സാസില്‍ രണ്ടുവയസ്സുകാരന്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

അമ്മയുടെ സ്മാര്‍ട്ട്ഫോണ്‍ എടുത്ത കുട്ടി മക്ഡൊണാള്‍ഡ്സില്‍ നിന്ന് 31 ചീസ് ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്തു. കൂടാതെ, 16 ഡോളര്‍ ടിപ്പും നല്‍കി. 31 ബര്‍ഗറുകളുടെ വില 61.58 ഡോളറാണ്. അതായത് ഏകദേശം 4774 രൂപയ്ക്ക് ബര്‍ഗറും 1200 രൂപ ടിപ്പും കൊടുത്തു.

കുഞ്ഞിന്റെ അമ്മ കെല്‍സി ബുര്‍ഖല്‍തര്‍ ഗോള്‍ഡനാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കെല്‍സി തന്റെ മകന്‍ ബാരറ്റ് 31 ചീസ് ബര്‍ഗറിന്റെ ക്ലോസപ്പ് ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഡോര്‍ ഡാഷ് ആപ്പ് ഉപയോഗിച്ച് ബാരറ്റ് ഒരു ലോഡ് ബര്‍ഗറുകള്‍ വാങ്ങി. ഓര്‍ഡര്‍ റദ്ദാക്കിയില്ല. മക്‌ഡൊണാള്‍ഡിന്റെ 31 ചീസ്ബര്‍ഗറുകള്‍ എന്റെ കൈയിലുണ്ട്, ആര്‍ക്കെങ്കിലും അത് ആവശ്യമുണ്ടോ? എന്തായാലും എന്റെ 2 വയസ്സുള്ള മകനും ഡോര്‍ ഡാഷില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പഠിച്ചു, അവന്റെ അമ്മ ഫേസ്ബുക്കില്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയതിങ്ങനെയായിരുന്നു.

അവന്‍ എന്റെ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെങ്കിലും ഫോട്ടോ എടുക്കുകയാണെന്ന് തോന്നി. ഇത്രയും വലിയ തെറ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് കെല്‍സി പറഞ്ഞു. എന്നിരുന്നാലും, നിങ്ങളുടെ ഫോണും ആപ്പും സുരക്ഷിതമായി സൂക്ഷിക്കേണ്ട സമയമാണിതെന്ന് കെല്‍സി പറയുന്നു.

കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ മാത്രമല്ല, ഇത്തരം പണി തരാനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായില്ലേ?