ജോലി ഉറക്കം, ശമ്പളം 26,500 രൂപ : സമ്മതമെങ്കിൽ വരൂ…

കാശ് കിട്ടുമെങ്കില്‍ അഭിമാനത്തോടെ പറയാവുന്ന എന്തു ജോലിയും ചെയ്യാന്‍ ആളുകള്‍ ഒരുക്കമാണ്. കൊറോണ വന്നതോടെ ഒരുപാടുപേര്‍ പണിപോയ അവസ്ഥയിലൂടെയും കടന്നു പോകുന്നുണ്ട്. ഇത്തരക്കാരൊക്കെ ഒരു ജോലിയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. ഇതിനിടെ തൊഴില്‍ അന്വേഷകര്‍ക്കായുള്ള ഒരു…

കാശ് കിട്ടുമെങ്കില്‍ അഭിമാനത്തോടെ പറയാവുന്ന എന്തു ജോലിയും ചെയ്യാന്‍ ആളുകള്‍ ഒരുക്കമാണ്. കൊറോണ വന്നതോടെ ഒരുപാടുപേര്‍ പണിപോയ അവസ്ഥയിലൂടെയും കടന്നു പോകുന്നുണ്ട്. ഇത്തരക്കാരൊക്കെ ഒരു ജോലിയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്.

ഇതിനിടെ തൊഴില്‍ അന്വേഷകര്‍ക്കായുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ജോലി മറ്റൊന്നുമല്ല. ഉറക്കം…! അതും ശമ്പളത്തോടെയുള്ള ഉറക്കം. ശമ്പളമോ 26,000 രൂപ.

യൂണിവേഴ്‌സിറ്റി ഓഫ് മലയയിലെ ഗവേഷകരാണ് ഇത്തരത്തില്‍ കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്ന ജോലി വാഗ്ദാനവുമായി മുന്നോട്ടു വന്നരിക്കുന്നത്. ചില കിടക്ക കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളുടെ ഭാഗമായി പലപ്പോഴും മോഡലുകളെ ഉറക്കി വലിയ തുകകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. എന്നാല്‍, ഇവിടെ ഉറക്കം ഗവേഷകരുടെ പഠന വിഷയമാണ്.

ഇവിടെ ജോലി ചെയ്യാന്‍ എത്തുന്നവര്‍ സാങ്കേതികമായി ഉറക്കമല്ലാതെ മറ്റൊന്നും ചെയ്യേണ്ട. എന്നാല്‍, ആളുകളെ ആകര്‍ഷിക്കുന്നതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ വ്യത്യസ്തമായത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,500 മലേഷ്യന്‍ റിംഗിറ്റ് ആണ് പ്രതിഫലം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 26,500 രൂപ വരും.

ഗവേഷകരുടെ പോസ്റ്റ് ഇന്നു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഗവേഷണ വിഷയമായതിനാല്‍ തന്നെ ഉറക്കമല്ലാതെ മറ്റൊന്നും ചെയ്യേണ്ട. പക്ഷെ തെരഞ്ഞെടുക്കണമെങ്കില്‍ ചില അടിസ്ഥാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രായം 20നും 40നും ഇടയില്‍ ആയിരിക്കണം. ഭാരം ശരാശരി ആയിരിക്കണം (ഉയരത്തിന് ആനുപാതികം), ഉറക്കക്കുറവ് പോലുള്ള അവസ്ഥകര്‍ നേരിടുന്നവര്‍ ആയിരിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍.

തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ ഒരു മാസത്തേക്ക് സ്ലീപ്പ് ഹോമില്‍ തങ്ങേണ്ടി വരും. ഇതു നിരീക്ഷിക്കും. വ്യവസ്ഥകള്‍ തെറ്റിയാല്‍ പുറത്താക്കപ്പെടും.

2017-ല്‍, ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് മെഡിസിന്‍ ആന്‍ഡ് ഫിസിയോളജിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍, മൈക്രോ ഗ്രാവിറ്റിയുടെ ഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ സമാനമായ ചുവട്വയ്പ്പ് നടത്തിയിരുന്നു. അന്നു ഗവേഷണ കാലയളവ് മൂന്നു മാസമായിരുന്നു. അവിടെയും പണി ഉറക്കം മാത്രം. 16,000 യൂറോ (ഏകദേശം 11.2 ലക്ഷം രൂപ) ആയിരുന്നു പ്രതിഫലം പ്രഖ്യാപിച്ചത്.

ഇത്തരത്തില്‍ വ്യത്യസ്ത ജോലികള്‍ കൊണ്ട് പണം സമ്പാദിക്കുന്ന ആളുകള്‍ വേറെയുമുണ്ട്. അത്തരത്തില്‍ ഒരാളാണ് ആളുകളുടെ സമയമില്ലായ്മ വരുമാന മാര്‍ഗമാക്കിയ ഫ്രെഡി ബെക്കറ്റ് എന്ന ലണ്ടന്‍ സ്വദേശി. നീണ്ട ക്യൂവില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി എത്ര നേരം വേണമെങ്കിലും ഫ്രെഡിയുടെ സേവനം ലഭിക്കും. അതും മണിക്കൂറുകളോളം. ലണ്ടനില്‍ ക്യൂ മാന്‍ എന്നറിയപ്പെടുന്ന ഈ യുവാവ് വ്യത്യസ്തമായ ആശയത്തിലൂടെ ദിവസം 16,000 രൂപയോളം സമ്പാദിക്കുന്നുണ്ട്.