ഇതാര് പഴയ ശോഭന തന്നെ!!! വൈറലായി ശോഭനയുടെ ഡ്യൂപ്പ്

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് നായികയാണ് ശോഭന. കാലമെത്ര കഴിഞ്ഞാലും നാഗവല്ലിയ്ക്ക് പകരം വയ്ക്കാന്‍ മറ്റാരുമുണ്ടാവില്ല. ബാലചന്ദ്ര മേനോന്‍ ചിത്രം ‘ഏപ്രില്‍ 18’നായികയായിട്ടാണ് ശോഭന സിനിമാ ലോകത്ത് എത്തുന്നത്. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം നായികയായി നിന്ന താരമാണ്. നൃത്തരംഗത്തുനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.

എന്നാല്‍, ഇപ്പോഴിതാ, ശോഭനയുമായി അസാധാരണമായ രൂപസാദൃശ്യമുള്ള ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദയാണ് ശോഭനയുടെ അപരയായി സോഷ്യലിടത്ത് നിറയുന്നത്.

ശോഭനയുടെ പഴയകാല ലുക്കാണ് വീഡിയോയില്‍ ശിവശ്രീ സ്‌കന്ദയ്ക്ക്. നിരവധി ആളുകള്‍ നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.
ഗായികയും നര്‍ത്തകിയുമാണ് ശിവശ്രീ. തമിഴ്നാട് സ്വദേശിനിയാണ്.

 

View this post on Instagram

 

A post shared by Sivasri Skandaprasad (@art_sivasri)