
‘മലൈക്കോട്ടൈ വാലിബന്‍’ ആകാന്‍ ജോധ്പൂരിലെത്തി താരവിസ്മയം മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍. നാളെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് പ്രധാന ലൊക്കേഷന്‍. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം ഗുസ്തിക്കാരനാണ് ചിത്രത്തില്‍. അതുകൊണ്ട് തന്നെ മാര്‍ഷ്യല്‍ ആര്‍ട്സില്‍ പ്രാവീണ്യമുള്ള വിദ്യൂത് വില്ലനായെത്താനുള്ള സാധ്യതകള്‍ ബലപ്പെടുകയാണ്.

മാത്രമല്ല കമല്‍ഹാസനും സിനിമയുടെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. ലിജോ ചിത്രത്തില്‍ കമല്‍ ഹാസന്‍ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
#Lalettan landed at Rajasthan ????????#MalaikottaiVaaliban rolling from tomorrow ????#Mohanlal @Mohanlal pic.twitter.com/Nw33yvVQBh
— ????????????????????????????• (@_Basudev_) January 17, 2023











