ഉമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് നസ്രിയ!!! ഉമ്മയും മകളും ഒരുപോലെ ക്യൂട്ടെന്ന് ആരാധകലോകം

തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ് മലയാളത്തിന്റെ നസ്രിയ. ഫഹദുമായുള്ള വിാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന താരം പൃഥ്വിരാജിന്റെ കൂടെയിലൂടെ തിരിച്ചെത്തി. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയയായ നായികയായി നസ്രിയ മാറി. സോഷ്യല്‍ലോകത്ത് സജീവമായ താരം ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം ഗര്‍ഭിണിയാണെന്ന് ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ താരം പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നസ്രിയ. നിരവധി താരങ്ങളും ആരാധകരും ഉമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഉമ്മയെ കണ്ടാല്‍ നസ്രിയയുടെ സഹോദരിയാണെന്നേ തോന്നു എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കമന്റ്. ”ഹാപ്പി ബര്‍ത്ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു.”എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കമന്റ്. ഉമ്മയും മകളും ഒരുപോലെ ക്യൂട്ടാണ് എന്നൊക്കെയാണ് കമന്റുകള്‍.

നടിമാരായ ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദന്‍ തുടങ്ങിയവരും ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അഞ്ച് ലക്ഷം പേരാണ് ചിത്രം ലൈക് ചെയ്തിരിക്കുന്നത്. ഇതിനോടകം അമ്മയുടെയും മകളുടെയും ചിത്രം സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

തെലുങ്ക് ചിത്രം അന്റെ സുന്ദരനാകിനിയാണ് നസ്രിയയുടെ ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)