നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മലയാളത്തിന്റെ പ്രിയദമ്പതികളാണ്. പൃഥ്വിരാജ് നടനും സംവിധായകന് എന്ന നിലയിലും സുപ്രിയ മേനോന് നിര്‍മാതാവെന്ന നിലയില്‍ സജീവ സാന്നിധ്യമാണ്. ഇവരുടെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാവാറുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോന്.
View this post on Instagram
ഇരുവരുടെയും സെല്‍ഫി ചിത്രമാണ് സുപ്രിയ മേനോന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെല്‍ഫി എന്നു തന്നെയാണ് ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.
അതേസമയം, പൃഥ്വിരാജ് നായകനായി എത്തിയ ‘കാപ്പ’ മികച്ച അഭിപ്രായങ്ങളാണ് നേടിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ട മധുവെന്ന ഗ്യാങ്സ്റ്റര്‍ നേതാവായിട്ടാണ് താരം എത്തുന്നത്. സിനിമയില്‍ നായികയായി എത്തുന്നത് അപര്ണബാലമുരളിയാണ്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ് കാപ്പ.