അന്ന് മാളിൽ വരാൻ കഴിഞ്ഞില്ല, ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് ഞാൻ: ഷക്കീല

ഷക്കീല എന്ന നടിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഒരു കാലത്ത് മലയാള സിനിമകളുടെ പ്രധാന ഭാഗമായിരുന്നു ഷക്കീല എന്ന നടി. ഇപ്പോഴിതാ കേരളത്തിൽ വീണ്ടും വരാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഷക്കീല. മലയാളികളെ വീണ്ടും കണ്ടതിൽ സന്തോഷമുണ്ടെന്നും കോഴിക്കോട് മാളിൽ അന്ന് വരാൻ കഴിയാതിരുന്നത് നന്നായി എന്നും പറയുകയാണ് നടി.

നടി വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ‘ഇന്ന് ഇവിടെ വരാൻ കഴിഞ്ഞത് നിയേഗമാണ്. ഞാൻ അന്ന് കോഴിക്കോട് മാളിലേക്ക് വരുന്നത് ഒരു പ്രശ്‌നമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ മാളിൽ അന്ന് ഏറിയാൽ ഇരുന്നൂറോ മുന്നൂറോ ആളുകൾ ഉണ്ടായിരിക്കും. പക്ഷെ ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്. ഭഗവാൻ ശിവൻ ഇത് എനിക്ക് കരുതി വച്ചതാണ്. അന്നെനിക്ക് കിട്ടാതെ പോയത് വളരെ നന്നായി കാരണം ഇന്ന് എനിക്ക് എല്ലാവരെയും കാണാൻ ഒരവസരം ലഭിച്ചിരിക്കുകയാണ്’നടി പറഞ്ഞു.

shakeela about life
shakeela about lifeshakeela about life

നേരത്തെ ഒമർ ലുല സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിന് അതിഥിയായി എത്താനിരിക്കെയാണ് കോഴിക്കോട്ടെ പ്രമുഖ മാൾ അധികൃതർ പരിപാടി റദ്ദാക്കിയത്. ഷക്കീലയാണ് എത്തുന്നത് എന്നറിഞ്ഞ് അവസാന നിമിഷം മാൾ അധികൃതർ പരിപാടി റദ്ദാക്കുകയായിരുന്നു