മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടൻ ആണ് രവീന്ദ്രൻ, ഡിസ്കോ രവീന്ദ്രൻ എന്ന് പറഞ്ഞാലേ ആളുകൾക്ക് കൂടുതൽ മനസിലാകൂ. ഇപ്പോൾ താരം തന്റെ സിനിമകൾ കണ്ടിട്ട് തന്നെ വെറുക്കുന്നു എന്നും, തന്നെ ഒരു ക്രൂരൻ ആയി ആണ് കാണുന്നതെന്നും ഒരു അഭിമുഖ്ത്തിൽ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു.

ഇപ്പോൾ താരം സിനിമയെല്ലാം വിട്ടു കോർപറേറ്റ് ബിസിനിസിലേക്ക് തിരിയുകയും ചെയ്യ്തിരുന്നു. ഞാൻ തമിഴിൽ നല്ല ചിത്രങ്ങളിൽ അഭിയിച്ചതുകൊണ്ടു എന്നെ ആളുകൾ ഒരു തമിഴ് നടൻ ആയാണ് കണ്ടത്. മലയാളത്തിൽ ഐ വി ശശി, ഹരിഹരൻ, എസ് പി മുത്തുരാമർ എന്നി സംവിധായകർക്കൊപ്പം താൻ ചില ചിത്രങ്ങൾ ചെയ്യ്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഒരു രംഗം കണ്ടു ഒരുപാടു പേര് എന്നെ ഒരു ക്രൂരൻ ആയാണ് കണ്ടത് രവീന്ദ്രൻ പറയുന്നു.

ചിത്രം വലിയ ഹിറ്റ് ആയെങ്കിലും അമ്മ പോലും പറഞ്ഞു അഭിനയം നിർത്താൻ, കാരണം അതിൽ ഞാൻ മമ്മൂട്ടിയുടെ മകനെ ചവിട്ടുന്ന ഒരു രംഗം ഉണ്ടായിരുന്നു, അപ്പോൾ ആ രംഗം ഒരുപാടു പേര് അമ്മയോട് ചെന്ന് വിവരം പറഞ്ഞിട്ടുണ്ട് മകൻ എന്ത് ക്രൂരൻ ആണ് എന്നായിരുന്നു അതോടെ അമ്മയും പറഞ്ഞു നിന്റെ അഭിനയ൦ നിർത്തണമെന്ന്, രവീന്ദ്രൻ പറയുന്നു












