പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ കൊണ്ട് മാപ്പ് പറയിച്ച് യുവനടന്
നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലുന്നത് കണ്ട താരം രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവാവ് കാമുകിയെ പരസ്യമായി തല്ലിയത്.
ഇത് കണ്ടെത്തിയ നടന് കാമുകനെ തടഞ്ഞു നിര്‍ത്തി യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയിരുന്നു. യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന താരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുമ്പോള്‍ തന്റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്. എന്തിനാണ് യുവതിയെ വഴിയില്‍ വെച്ച് അടിച്ചതെന്നും ശൗര്യ ചോദിക്കുന്നുണ്ട്. അവള് നിങ്ങളുടെ കാമുകിയാകാം, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇതുപോലെ മോശമായി പെരുമാറാന്‍ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നാണ് നാഗ ശൗര്യ പറയുന്നത്.
സംഭവം കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. താരത്തിന് സംയോചിത ഇടപെടലിനെ സോഷ്യലിടം ഒന്നടങ്കം അഭിനന്ദിക്കുന്നുണ്ട്.
അതേസമയം, ഇത് നാഗ ശൗര്യയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷന് ആണെന്നും പറയുന്നുണ്ട്. നാഗ ശൗര്യയുടെ പുതിയ ചിത്രം ഫലന അബ്ബായി ഫലന അമ്മായി മാര്‍ച്ച് 17 ന് തിയേറ്ററുകളില്‍ എത്തും.
నడిరోడ్డుపై యువతిని కొట్టినందుకు యంగ్ హీరో ఆ వ్యక్తిపై ఆగ్రహం.!#HERO #nagashaurya #humanity stopped young Man Beating Women On Road.#TollywoodActor young hero #nagashaurya felt like a real hero after witnessing an incdent happning bfore his eyes
#PhalanaAbbayiPhalanaAmmayi pic.twitter.com/1NqgnR3YWQ— Sunil Veer (@sunilveer08) February 28, 2023