സീറോ ബാങ്ക് ബാലൻസിൽ തുടങ്ങിയവൻ ആണ് ഞാൻ എനിക്ക് ഇതൊന്നും കണ്ടാൽ വേദനിക്കില്ല, ടിനി ടോം 

മലയാളത്തിൽ നടനും, അവതാരകനുമാണ് ടിനി ടോം. ഈ അടുത്തിടക്ക് താരം ഒരു ഒരു സ്പോർട്സ് കാർ മസ്താങ് ജി ഡി  വാങ്ങിയത് സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആയ കാര്യം ആണ്. താരം പങ്കുവെച്ച ഈ വീഡിയോക്ക് നിരവധി കമെന്റുകൾ എത്തിയിരുന്നത് എന്നാൽ അതിൽ വന്ന നെഗറ്റീവ് കമെന്റുകളോട് പ്രതികരിക്കു കയാണ് നടൻ. ഇപ്പോൾ താരം പറയുന്നു താൻ ഒരു ചിട്ടിപിടിച്ചാണ് ഈ കാര് വാങ്ങിയത്.

എനിക്ക് വന്ന കമെന്റുകൾ കണ്ടാൽ ഒന്നും ഞാൻ വേദനിക്കില്ല, ഞാൻ സീറോ ബാലൻസ്ൽ  നിന്നും തുടങ്ങിയവർ ആണ്, ചിലർ നമ്മളെ വേദനയിപ്പിക്കാൻ മാത്രമാണ് കമെന്റുകൾ ഇടുന്നത്. എന്റെ വീട്ടിൽ ആദായ നികുതി റൈഡ് നടത്തണം എന്നുള്ള രീതിയിൽ ആണ് കമെന്റുകൾ എത്തുന്നത്.

എന്നാൽ ഇതൊന്നും എനിക്ക് വേദനിക്കില്ല,ഞാൻ സീറോ ബാലന്സില് നിന്നുമാണ് ഇവിടം വരെ എത്തിയത്, ഞാൻ ചിട്ടി പിടിച്ചാണ് ഈ വാഹനം സ്വന്തമാക്കിയത് നടൻ പറയുന്നു. ഞാൻ വീട് വിട്ടിറങ്ങി ഒരു ഒറ്റ മുറിയിൽ താമസിച്ച ആളാണ് ,അന്ന് വാഹനം,വീട് എന്നൊക്ക പറയുന്നത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു. ഈ വണ്ടി ജീവിതത്തിൽ ഒരു മാജിക്ക് പോലെയാണ് എത്തിയത്, ഒരു മകൻ വയ്യാത്ത ഒരാൾക്ക് കൊടുത്ത വണ്ടിയാണ്, അദ്ദേഹത്തിന് ഓടിക്കാൻ ആവില്ല അതുകൊണ്ടു എന്റെ സുഹൃത് വിളിച്ചു പറഞ്ഞു ആണ് ഈ വണ്ടി എന്റെ വീട്ടിലേക്ക് എത്തിയത്.