മലയാള സിനിമയില്‍ അഭിനയം കൊണ്ട് തന്റേതായ ഇടം പിടിച്ച വ്യക്തിയാണ് നടന് സിദ്ധിഖ്. നിരവധി വേഷങ്ങളാണ് ഇതിനോടകം താരം കാഴ്ചവെച്ചത്. പ്രിയദര്ശന് സംവിധാനം ചെയ്ത പുതിയ ചിത്രം കൊറോണ പേപ്പേഴ്സിലും താരത്തിന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. അരുണ്‍ ഗോപി – ദിലീപ് കൂട്ടുകെട്ടിലെത്തുന്ന വോയ്സ് ഓഫ് സത്യനാഥനിലും താരം പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സിദ്ധിഖിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാള സിനിമയില്‍ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ഇത്രയധികം ഗെറ്റപ്പ് ചേഞ്ച് വരുത്തുന്ന മറ്റൊരു നടനും ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നാണ് ദാസ് അഞ്ജലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘വോയ്സ് ഓഫ് സത്യനാഥനി’ലെ…. സിദ്ധിക്ക്….
മലയാള സിനിമയില്‍ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ഇത്രയധികം ഗെറ്റപ്പ് ചേഞ്ച് വരുത്തുന്ന മറ്റൊരു നടനും ഉണ്ടാകുമെന്നു തോന്നുന്നില്ല…. അത് വളരെ ചെറിയ കഥാപാത്രങ്ങള്‍ ആയാല്‍ പോലും……സിനിമയോ….കഥയോ ഇതൊക്കെ ആവശ്യപ്പെടുന്നുണ്ടോ എന്നതിനപ്പുറം ….. അദ്ദേഹം സ്വയം ഓരോ കഥാപാത്രങ്ങളും കാഴ്ച്ചയില്‍ തന്നെ വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും അതിന് തന്റെ എല്ലാ ചിത്രങ്ങളുടെയും അണിയറക്കാരില്‍ നിന്ന് വലിയ രീതിയില്‍ സപ്പോര്‍ട്ട് ലഭിക്കാറുണ്ടെന്നും പറഞ്ഞ് കേട്ടിരുന്നു…..
വീണ നന്ദകുമാറാണ് വോയ്സ് ഓഫ് സത്യനാഥനിലെ നായിക. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയുംവീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.