Film News

രജനികാന്തിന്റെ ആശിർവാദത്തോടെ നയൻതാരയുടെ 75-ാം ചിത്രത്തിന് തുടക്കമായി

അടുത്തിടെയാണ് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ 75-ാം ചിത്രം പ്രഖ്യാപിച്ചത് .സിനിമയ്ക്ക് ‘ലേഡി സൂപ്പർസ്റ്റാർ 75’ എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. നീലേഷ് കൃഷ്ണയുടെ സംവിധനത്തിൽ ഒരുന്നുന്ന ചിത്രം സീ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ 75ന്റെ പ്രഖ്യാപനം.


നീലേഷ് കൃഷ്ണയുടെ ‘ലേഡി സൂപ്പർസ്റ്റാർ 75’ന്റെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആശിർവാദത്തോടെയാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജയ്, സത്യരാജ് എന്നിവരാണ്. എസ് തമൻ സംഗീതം ഒരുക്കു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദിനേശ് കൃഷ്ണനാണ്.


അശ്വിൻ ശരണവൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത കണക്റ്റ് എന്ന ഹൊറർ ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. അതേ സമയം അറ്റലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജവാൻ ആണ് നയൻസ് അഭിനയിക്കുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ

Most Popular

To Top