സാൻഡിൽവുഡിൽ നിന്ന് ആഗോള ശ്രദ്ധ നേടിയ മാസ് എന്റർടെയ്‌നർ ‘കെജിഎഫ് ചാപ്റ്റർ 2’ എത്തിയിട്ട് ഇന്നേയ്ക്ക് ഒരുവർഷം. കെജിഎഫ് ചാപ്റ്റർ 2 വിന്റെ ഒന്നാം വാർഷികത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നിർമ്മാതാക്കൾ. ഹോംബാലെ ഫിലിംസന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സിനിമയെ വിജയിപ്പിച്ച കാണികൾക്ക് നന്ദി അറിയിച്ചത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമ ഇന്ത്യയിൽ മാത്രം 1000 കോടിയോടടുത്ത് കളക്ഷനാണ് ബോക്‌സ് ഓഫീസിൽ സ്വന്തമാക്കിയത്. കെജിഎഫ് യാത്ര ഒരിക്കലും മറക്കാനാകുന്നതല്ലെന്നും എറ്റവും മികച്ച പ്രതികരണങ്ങൾക്കും സിനിമയെ ഇത്രയും വിജയമാക്കിയതിലും തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും കഥ പറച്ചിലിന്റെ ശക്തിയും സിനിമയുടെ മാന്ത്രികതയുമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ആഘോഷമാക്കിയ കെജിഎഫ് ഹോംബാലെ ഫിലിംസ് പോസ്റ്റിൽ കുറിച്ചു.

ഹൊംബാലെ ഫിലിംസിന് ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് നേടിക്കൊടുത്ത ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. കെജിഎഫിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തിയത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.
???????? ????????????????, ???????? ????????????, ???????? ???????????????????????????????????? ????
One year ago today, #KGFChapter2 took us on an unforgettable journey filled with breathtaking action, intense emotions and larger-than-life characters. The film’s release was nothing short of a festival, with fans… pic.twitter.com/oYdety0vkP
— Hombale Films (@hombalefilms) April 14, 2023











