പ്രശസ്ത നടി ശ്വേത മേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ മാതാവ് സതിദേവി പി മേനോന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കൊച്ചിയിലെ മെഡി സിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതനായ നാരായണന്‍കുട്ടി മേനോന്റെ ഭാര്യയാണ്.

തൃശൂര്‍ പുതിയേടത്ത് കുടുംബാംഗമാണ് സതീദേവി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ രണ്ടാമത്തെ മകനാണ് നാരായണന്‍കുട്ടി. മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനും ശ്രീകാന്ത് മേനോനുമാണ് മക്കള്‍.
Home Film News











