ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്!!!’മിറര്‍ സെല്‍ഫി’യുമായി രചന നാരായണന്‍ കുട്ടി

നടിയായും അവതാരകയായുമെല്ലാം ജനമനസ്സില്‍ ഇടംപിടിച്ച നായികയാണ് രചന നാരായണന്‍ കുട്ടി. ടെലിവിഷന്‍ ഷോയിലൂടെ എത്തിയാണ് രചന ശ്രദ്ധിക്കപ്പെട്ടത്. ജയറാം ചിത്രം ലക്കിസ്റ്റാറിലൂടെയാണ് രചനയുടെ സിനിമാ എന്‍ട്രി.

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് രചന. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ‘മിറര്‍ സെല്‍ഫി’യാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘മിറര്‍ സെല്‍ഫി’ എന്ന അടിക്കുറിപ്പോടെയാണ് രചന ചിത്രങ്ങള്‍ പങ്കുവച്ചത്. നിങ്ങള്‍ ഇതില്‍ ഏത് ഫോട്ടോയാണ് ഇഷ്ടപ്പെട്ടതെന്നും താരം ചോദിക്കുന്നുണ്ട്. ‘ഇതില്‍ അഞ്ചാമത്തെയും അവസാനത്തെയും ചിത്രങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ഏതാണ്?’- രചന ചോദിക്കുന്നുണ്ട്.