ഷെയിൻ നിഗം തനിക്കു എട്ടിന്റെ പണി തന്നു തുറന്നു പറഞ്ഞു, നിർമാതാവ് സജി നന്ത്യാട്ട് 

നടൻ ഷെയിൻ നിഗത്തെ  മലയാള സിനിമയിൽ വിലക്കിയതിന് ശേഷം ഇപ്പോൾ ‘വെയിൽ’ ചിത്രത്തിന്റെ നിർമാതാവ് സജി നന്ത്യാട്ട് നടനെതിരെ ചില വിമർശനവുമായി എത്തിയിരിക്കുകയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ. ഷെയിൻ എനിക്ക് നൽകിയത് എട്ടിന്റെ പണി തന്നെ ആയിരുന്നു. ലിജിൻ ജോസ് ഒരു പ്രൊജെക്ടുമായി എത്തി,ആ സമയം ഷെയിനിന്റെ ഡെയ്റ്റ്  ഉണ്ടെന്നു ലിജിൻ തന്നോട് പറഞ്ഞു സജി പറയുന്നു.

ലൊക്കേഷൻ കാനഡ ആണ്. ഞാനും ലിജിനും ഷെയിനെനെ കാണാൻ പോകുകയാണ് അന്ന് വെയിൽ സിനിമയുടെ ഷൂട്ടിങ് സമയം ആണ്. തൃശൂർ മെഡിക്കൽ കോളേജിലാണ് ഷൂട്ടിംഗ് നടകുന്നത്, ഷൂട്ട്‌ കഴിഞ്ഞ സംസാരിക്കാ൦ എന്ന് പറഞ്ഞു ഞങ്ങൾ വെയിറ്റ് ചെയ്യ്തു, പിന്നീട് രാത്രി ഞങ്ങൾ ഷെയിൻന്റെ ഫ്ലാറ്റിൽ ചെന്ന്, അന്ന് എന്നോടൊപ്പം സാന്ദ്ര തോമസും ഉണ്ട്, ഞങ്ങൾ കഥ നടനോട് പറഞ്ഞു ഓക്കേ പറയുകയുംചെയ്യ്തു, അങ്ങനെ സിനിമയുടെ അട്വവൻസായി ഷെയിൻനെ പത്തുലക്ഷം രൂപയുടെ ചെക്കും കൊടുത്തു. ചെക്കിൽ എന്ത് പേര് എഴുതണമെന്നു ചോദിച്ചപ്പോൾ അത് ഞാൻ എഴുതിക്കോളാം എന്നാണ് ഷെയിൻ പറഞ്ഞത്.

അങ്ങനെ ഷെയിൻനെ വിശ്വസിച്ചു ഞങ്ങൾ പ്രൊജക്റ്റ് ഒന്ന് ആക്കി, അങ്ങനെ പങ്കജ് ദുബായി ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റർക്കും അട്വവാൻസ്‌ കൊടുത്തു. അങ്ങനെ സംവിധായകൻ ലിജിൻ ജോസിനും മൂന്ന് ലക്ഷത്തി എഴുപതിനായിരം കൊടുത്തു. പിന്നെ നടൻ സംവിധായകനെ അടുപ്പിക്കുന്നില്ല എന്നാണ് പറഞ്ഞത് അപ്പോളേക്കും വെയിൽ ഷൂട്ടിങ് കഴിഞ്ഞു , അങ്ങനെയാണ് അവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്, അതിനിടയിൽ ഷെയ്‌നിന്റെ ഉമ്മ വരെ പറഞ്ഞു വണ്ടി ചെക്ക് കൊടുത്ത പറ്റിച്ചെന്നും , ഞാൻ ആകെ വല്ലാതായി സജി നന്ത്യാട്ട് പറയുന്നു .