മലയാളി നേരിട്ട മഹാദുരന്തത്തെ ഞെട്ടിക്കുന്ന മേക്കോവറിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി. ഞെട്ടിക്കുന്ന സിനിമയാണ് 2018. മലയാളി അനുഭവിച്ച ഒരു പ്രകൃതിദുരന്തത്തെ അതിന്റെ ഭീകരതയും വന്യതയും ഒട്ടും കുറയാതെ സ്ക്രീനില്‍ പകര്‍ത്താന്‍ ജൂഡ് ആന്തണിയ്ക്ക് കഴിഞ്ഞിരിക്കുന്നു.
ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണവും ഹൗസ് ഫുള്‍ ഷോകളുമാണ് ലഭിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രീ-റിലീസ് പ്രൊമോഷനോടെ എത്തിയ ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് ജനപ്രവാഹമാണ്. 2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയമാണ് സിനിമയുടെ പ്രമേയം. ‘എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനില്‍ ആണ് സിനിമ എത്തിയത്.
എല്ലായിടത്തും പോസ്റ്റീവ് റിവ്യൂ മാത്രം നിറയുകയാണ് ചിത്രത്തിന്. ചിത്രത്തിലെ ഹീറോ ടൊവിനോയ്ക്കും മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുകയാണ് അരുണ്‍. ടൊവിനോയെ അഭിനന്ദിച്ച് ജിതിന് ജോസഫ് കുറിച്ചതിങ്ങനെ,
കാല് കുത്താന്‍ ഇടമില്ലാത്തിടത്തേക്ക് ഒരു സപ്പോര്‍ട്ടും ഇല്ലാതെ വന്ന്, പടിപടിയായി, കഠിനാധ്വാനം കൊണ്ട് തന്റെതായ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത മലയാളികളുടെ ആദ്യ സൂപ്പര്‍ ഹീറോ ??.
ടോവിനോയെ ആദ്യമായി ശ്രദ്ധിക്കുന്നത് 7th day ഇല് ആണ്. ശബ്ദം കൊണ്ടും, നല്ല പ്രകടനം കൊണ്ടും അന്നേ മനസ്സില്‍ കയറിയതാണ് പുള്ളി. 10 കൊല്ലത്തോളം ആയി സിനിമയില്‍ എത്തിയിട്ട്. മുന്നോട്ടുള്ള വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല തുടക്കത്തില്‍ ടോവിനോയ്ക്ക്. അയാളുടെ gradual ആയുള്ള വളര്‍ച്ച സിനിമയോടുള്ള പാഷന് ന്റെയും, കഠിനാധ്വാനത്തിന്റെയും ഫോക്കസ് ന്റെയും ഫലമായിരുന്നു.
ഇപ്പോളിതാ പ്രളയ സമയത്തു കാട്ടിയ സഹജീവി സ്നേഹം വെള്ളിത്തിരയില്‍ portray ചെയ്യാനും അയാള്‍ക്ക് അവസരം വന്നിരിക്കുന്നു. ബാക്കിയുള്ളവരുടെ പ്രകടനത്തെ മറക്കുകയല്ല, എന്നാലും 2018 ഇല് അയാള്‍ കഴിഞ്ഞിട്ടേ വേറൊരു പെര്‍ഫോര്‍മര്‍ ഉള്ളു. പണ്ട് സൂപ്പര്മാന് t ഷര്‍ട്ട് ഇട്ടു ഗ്യാസ് കുറ്റി ചുമന്ന ഫോട്ടോയെ പരിഹസിച്ചവര്‍ ഇന്ന് തീയേറ്റര്‍ ഇല് ക്യു നില്ക്കുന്നു, അയാളെ വാ തോരാതെ പുകഴ്ത്തുന്നു??. അന്ന് ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് കാലം കാത്തു വെച്ച സമ്മാനം.
മലയാള സിനിമയില്‍ meritil വന്ന് തന്റെതായ സ്ഥാനം നേടിയ ടോവിനോയുടെ career ന്റെ second phase ഇനിയാണ് ആരംഭിക്കുന്നത്. അജയന്റെ രണ്ടാം മോഷണം, പള്ളിച്ചട്ടമ്പി, എമ്പുരാന്, മിന്നല്‍ മുരളി 2 തുടങ്ങി promising ആയ ഒട്ടേറെ projects ??. പക്കാ സൂപ്പര്‍സ്റ്റാര്‍ മെറ്റീരിയല്‍ ???? എന്നാണ് ജിതിന് പങ്കുവച്ചത്.