ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയണ് മാരി സെൽവരാജ്-ഉദയനിധി സ്റ്റാലിൻ ചിത്രം ‘മാമന്നൻ’. ചിത്രം ജൂണിൽ റിലീസിനെത്തുകയാണ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തതിനായാണ് മലയാളികൾ കാത്തിരിക്കുന്നത്. സിനിമയിലെ ഫഹദിന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ മാമന്നനിൽ പെർഫെക്ട് വില്ലനായി ഫഹദ് അവതരിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആനന്ദ വികടൻ എന്ന തമിഴ് മാസികയുടെ ട്വിറ്റർ ഹാൻഡിലിലാണ് ഫഹദ് ഫാസിലിന്റെ ചിത്രം വന്നത്. വില്ലൻ കഥാപാത്രമാണ് ഫഹദിന് ചിത്രത്തിലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കട്ട മീശ വെച്ച് താടി പറ്റെ വെട്ടി രോക്ഷത്തോടെ എന്തോ ചിന്തിച്ചിരിക്കുന്നതായി ചിത്രത്തിൽകാണാം. മാമന്നനിൽ കീർത്തി സുരേഷ് ആണ് നായിക. താരത്തിന്റെ ലുക്കും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എ ആർ റഹ്മാൻ ആദ്യമായി മാരി സെൽവരാജ് ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് ജയൻറ് മൂവീസ് ആണ് നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയുടെ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് യുഗഭാരതിയും നൃത്ത സംവിധാനം ശാന്തിയും നിർവഹിക്കുന്നു. മാമന്നൻ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകുമിതെന്ന് നിലവിൽ മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
#MaamannanStillsFromAV: Next Still at 06.45 PM ⏳#Maamannan | #FahadhFaasil | #AnandaVikatan pic.twitter.com/ZkHU1VbJBA
— ஆனந்த விகடன் (@AnandaVikatan) May 10, 2023