
ആരാധകരുടെ പ്രിയങ്കരനായ നടൻ ആണ് ബാല, ഈ അടുത്തിടക്ക് ഉണ്ടായ അസുഖം അദ്ദേഹത്തെ വല്ലാതെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു, എന്നാൽ അതിനെ എല്ലാം അതിജീവിച്ചു നടൻ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യ്തു. ബാല ആദ്യം ചെയ്യ്ത വീഡിയോയിൽ ആരാധകർക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുകയും ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ രണ്ടാമത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആശുപത്രി വാസത്തിനു ശേഷം ഇപ്പോൾ നടൻ പുറത്തുപോയി ഭക്ഷണം കഴിച്ചിരിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ആദ്യം തന്നെ ബാല പറയുന്നത് ഇന്ന് എന്തായലും ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്നാണ്, താൻ കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാണെന്നും, അവിടുത്ത ഷെഫിനെയും ബാല തന്റെ വീഡിയോയിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. വീഡിയോയിൽ വളരെ സന്തോഷവാനായി ആണ് ബാലയെ കാണാൻ കഴിഞ്ഞിരുന്നത്.

ബാലയുടെ ഈ വീഡിയോക്ക് താഴെ നിരവധി കമെന്റുകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്, ഇങ്ങനെ ബാലയെ സന്തോഷവാനായി കണ്ടതിൽ വളരെ സന്തോഷമുണ്ടെന്നും, സന്തോഷിക്കുവാൻ ഏറ്റവും നല്ല ലഹരി കുടുംബം ആണെന്നും, അതിനു വേണ്ടി വിനിയോഗിച്ചാൽ ജീവിതത്തിൽ ഒരു പ്രശ്‌നം ഉണ്ടാകില്ല എന്നും, ഒരുപാടു സന്തോഷം ഈ വീഡിയോ കണ്ടതിൽ ഇങ്ങ്നെയ്ക്ക് ആണ് ആരാധകർ കമെന്റുകൾ പങ്കുവെക്കുന്നത്.
View this post on Instagram











