മധ്യപ്രദേശ് സ്വദേശിയായ ഒരു പെണ്‍കുട്ടി കരയുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വരുന്നത് പഞ്ഞികള്‍. കഴിഞ്ഞ മാസം മുതലാണ് മാനസി എന്ന പതിനൊന്നുകാരിയുടെ കണ്ണില്‍ നിന്നും കരയുമ്പോള്‍ പഞ്ഞിപോലുള്ള വസ്തു വരാന്‍ തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി 35 മുതല്‍ 40 വരെ പഞ്ഞിപോലുള്ള വസ്തു മാനസിയുടെ കണ്ണില്‍ നിന്നും വന്നതായി മാനസിയുടെ അച്ഛന് ഗെന്ദ്ലാല്‍ കെവാത്ത് പറയുന്നു.
കുട്ടിക്ക് പ്രേതബാധയേറ്റതായിരിക്കുമെന്നാണ് ഇവരുടെ സമീപവാസികള്‍ പറഞ്ഞിരുന്നത്.സംഭവത്തെ തുടര്‍ന്ന് കുട്ടിയേയും കൂട്ടി ഗെന്ദ്ലാല്‍ ഇഴര് ജബല്‍പുര്‍ മെഡിക്കല്‍ കോളജിലെ നേത്രവിദഗ്ദ്ധനായ നവനീത് സക്സേനയുടെ അടുത്തെത്തി. അപ്പോഴാണറിയുന്നത് വൈറ്റമിന്‍ ഡിയുടെ കുറവാണ് കുട്ടിയുടെ കണ്ണില്‍ നിന്നും കരയുമ്പോള്‍ പഞ്ഞി വരുന്നതിന് കാരണം. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇവരുടെ സമീപവാസിയാണ് കുട്ടിയെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്.
പോഷകാഹാര കുറവുള്ള കുട്ടികളുടെ കണ്ണില്‍ നിന്നും ഇങ്ങനെ ചില വസ്തുക്കള്‍ വരുന്ന വാര്‍ത്തകള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു മുമ്പ് യെമന്‍ സ്വദേശിനിയായ സഅദിയ സലേഹ് എന്ന കുട്ടി കരയുമ്പോള്‍ കണ്ണില്‍ നിന്ന് കല്ലിനു സമാനമായ വസ്തുവും ലോറ പോണ്‍സ് എന്ന കുട്ടിയുടെ കണ്ണില്‍ നിന്നും 20 വര്‍ഷമായി പളുങ്ക് കല്ലുകള്‍ വരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.