തെലുങ്ക് നടൻ ശർവാനന്ദ് വിവാഹിതനായി, വധു രക്ഷിത, വിവാഹം ജയ്പൂരിലെ ലീല പാലസിൽ വെച്ച് ഗംബീരമായി നടന്നിരിക്കുകയാണ്. ഇരുവരുടയും ഈ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. കഴിഞ്ഞ ദിവസം താരത്തിന്റെ മെഹന്തി ചടങ്ങിന്റെയും, ഹൽദി ചടങ്ങിന്റെയും ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു.
താരത്തിന്റെ വിവാഹ ചടങ്ങിൽ നടൻ രാം ചരണും കുടുംബവും പങ്കെടുത്തിരുന്നു. ഇരുവരുടയും വിവാഹ റിസപ്ഷൻ ജൂൺ 9 ഗംഭീരമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. വധു രക്ഷിത അമ്മേരിക്കയിലെ ഒരു ഐ മേഖലയിലാണ് വർക്ക് ചെയ്യുന്നത്, സിനിമ മേഖലയുമായി രക്ഷിതക്കു ഒരു ബന്ധവുമില്ല,
കഴിഞ്ഞ ജനുവരി 26 നെ ആയിരുന്നു ഇരുവരുടയും വിവാഹ നിശ്ചയം, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകൻ ആയ മധുസൂദനൻ റെഡ്ഢിയാണ് രക്ഷിതയുടെ പിതാവ്. ശർവാനന്ദ് തന്റെ പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഓക്കേ ഓക്കേ ജീവിത൦ എന്ന ചിത്രത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്.