എന്റെ ലോകം..കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വശി!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഉര്‍വശി. മലയാളത്തിലും തമിഴിലും താരം സജീവമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി സോഷ്യല്‍ ലോകത്തേക്ക് സജീവമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് താരത്തിന് വന്‍ സ്വീകരണമാണ് ആരാധക ലോകം നല്‍കിയത്. ഇപ്പോഴിതാ രണ്ട് മക്കളുടെയും കൂടെയുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ഉര്‍വശി.

മകള്‍ കുഞ്ഞാറ്റയുടെയും മകന്‍ ഇഷാന്റെയും കൂടെയുള്ള ചിത്രമാണ് താരം പങ്കുവച്ചത്. എന്റെ ലോകം എന്ന കുറിപ്പോടെയാണ് മക്കളോടൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. ആരാധകര്‍ സന്തോഷ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

കുഞ്ഞാറ്റയെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവച്ചു. ടിക്ടോക് വീഡിയോകളിലെല്ലാം സജീവമായിരുന്നു കുഞ്ഞാറ്റ. തേജ ലക്ഷ്മിയെന്നാണ് യഥാര്‍ഥ പേര്. മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാന്‍.

ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് വന്നതെന്ന് ഉര്‍വ്വശി വ്യക്തമാക്കിയിരുന്നു. മകന്‍ ഇഷാനും ഭര്‍ത്താവ് ശിവപ്രസാദിനുമൊപ്പമുള്ള ചിത്രമാണ് ഉര്‍വ്വശി ആദ്യം പങ്കിട്ടത്. സൂപ്പര്‍താരത്തിന് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് ആരാധകര്‍ താരത്തിനെ സ്വീകരിച്ചത്.

 

View this post on Instagram

 

A post shared by Urvasi Sivaprasad (@therealurvasi)