മിക്ക ആർട്ടിസ്റ്റുകളെയും ഞാൻ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ മാസ്റ്റർ സിനിമ മുതൽ വിജയ്‌യെ  അണ്ണാ എന്നാണ് വിളിക്കുന്നത്,ലോകേഷ്  

‘മാസ്റ്റർ’ എന്ന ചിത്രത്തിനെ ശേഷം  ലോകേഷ് കനകരാജു൦ , വിജയ്യും ഒന്നിക്കുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ലിയോ’, പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രംകൂടിയാണ് ലിയോ. ഇപ്പോൾ ലോകേഷ് വിജയ് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഏത് സെറ്റിൽ ആയാലും മിക്ക ആർട്ടിസ്റ്റുകളെയും താൻ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് അണ്ണാ എന്നാണ് വിളിക്കുന്നത് ലോകേഷ് പറയുന്നു.

എന്നാൽ താൻ മാത്രമല്ല മിക്കവരും അദ്ദേഹത്തിന് അണ്ണാ എന്നാണ് വിളിക്കുന്നത്, അതാണ് വിജയ്ക്ക് ഇഷ്ട്ടം. സെറ്റിൽ എല്ലാവരും ഏതു ഷോട്ട് ആകും എടുക്കുന്നത് എന്ന ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ അദ്ദേഹം ജോളിയായി ഇരിക്കുന്നത് കാണാ൦ . സെറ്റിൽ ഇരിക്കുന്നവരെ എല്ലാം വിഷ് ചെയ്യുക അദ്ദേഹത്തിന്റെ ഒരു രീതിയാണ് ലോകേഷ് പറയുന്നു.

സെറ്റിൽ പറയുന്ന സമയത്തിനു മുൻപ് അദ്ദേഹം അവിടേക്ക് എത്തും. ഒറ്റ ദിവസം പോലും അദ്ദേഹം വൈകി വന്നട്ടില്ല, മാസ്റ്റർ എന്ന ചിത്രത്തിനേക്കാൾ കംഫർട്ട് ആയി അദ്ദേഹം ലിയോയിൽ ചെയ്യ്തിട്ടുണ്ട്,ശരിക്കും അദ്ദേഹം എന്റെ അണ്ണൻ തന്നെയാണ് ലോകേഷ് പറയുന്നു.