പുതിയ സീസണിനെ വരവേൽക്കാൻ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം ; ആശംസകളുമായി ആരാധകർ

നടി ഊർമിള ഉണ്ണിയുടെ മകൾ എന്നതിനപ്പുറമായി നർത്തകി എന്ന നിലയിൽ പേരെടുത്ത താരമാണ് ഉത്തര ഉണ്ണി. നർത്തകി എന്ന നിലയിൽ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് താരം പങ്കുവെച്ച ഒരു പോസ്റ്റാണ്. കയ്യിൽ മാങ്ങയും പിടിച്ച് നിൽക്കുന്ന ഉത്തരയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. “പച്ചമാങ്ങ സീസൺ അവസാനിക്കാൻ പോകുന്നു.. പുതിയ സീസണിനെ വരവേൽക്കാൻ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം”എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

ഇതോടെ താരം ഗർഭിണിയാണോ എന്ന ചോദ്യമാണ് ആരാധകർ ചോദിച്ചിരിക്കുന്നത്. ഉത്തരക്ക് ആശംസകൾ നേരാനും ആരാധകർ എത്തുന്നുണ്ട്. 2020 ൽ ആയിരുന്നു ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം. ഉത്തരയുടെ വിവാഹം ഊര്‍മ്മിള ഉണ്ണിയുടെ വലിയ സ്വപ്‌നമായിരുന്നു എന്നൊരിക്കൽ നടി തുറന്നുപറഞ്ഞിട്ടുണ്ട്. കാലില്‍ ചിലങ്കയണിച്ചായിരുന്നു ഉത്തരയുടെ ഭാവി വരൻ നിതേഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.