നടി രാഗിണിയുടെ അനിയത്തിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച കാർത്തിക്, ഗൗതം കാർത്തിക് രാഗിണിയുടെ മകൻ ; നടൻ കാർത്തികിന്റെ ജീവിതം ഇങ്ങനെ

നവരസ നായകന്‍ കാർത്തിക് തമിഴ് സിനിമ ലോകത്തെ സൂപ്പർ താരമായി മാറുമെന്ന പ്രവചനങ്ങൾക്ക് തിരശീല ഇടുന്ന തരത്തിലുള്ളതായിരുന്നു താരവുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വിവാദങ്ങൾ. ഗോസിപ്പുകളും, കൃത്യതയില്ലാത്ത പെരുമാറ്റവും ഒക്കെയായിരുന്നു കാർത്തിക്കിന്റെ കരിയർ തകർത്തത് എന്നാണ് സിനിമ മാധ്യമപ്രവര്‍ത്തകനായ ചെയ്യാര്‍ ബാലു പറയുന്നത്. സ്വകാര്യ ജീവിതത്തെ ചൊല്ലിയും ലൊക്കേഷനിലെ പെരുമാറ്റത്തെ ചൊല്ലിയും എല്ലാം വിവാദങ്ങളുണ്ടായി.

ഏഴ് മണിക്ക് ഷൂട്ട് തുടങ്ങണം എന്ന് പറഞ്ഞാല്‍, എല്ലാ സജ്ജീകരണങ്ങളോടും കൂടി ക്രൂ കാത്തിരുന്നാലും പതിനൊന്ന് മണി കഴിയാതെ കാര്‍ത്തിക് വരില്ല. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം പ്രണയിച്ച് വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ നടൻ ഗൗതം കാർത്തിക് ഉൾപ്പടെ രണ്ടു മക്കളാണ് താരത്തിന്.

എന്നാൽ അതിനു പിന്നാലെ രാഗിണി യുടെ അനിയത്തിയെ കാർത്തിക് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നു എന്നും അതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നിരുന്നതായും ചെയ്യാര്‍ ബാലു പറയുന്നു. ബലപ്രയോഗത്തിലൂടെ ഒന്നും ആയിരുന്നില്ല, ആദ്യ ഭാര്യയുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം ചെയ്തത്. അത് തീര്‍ത്തും പേഴ്‌സണലായ കാര്യം ആണ്. ആ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ല- എന്ന് അന്നൊരു വാർത്താസമ്മേളനത്തിൽ കാർത്തിക് പറഞ്ഞിരുന്നു.