പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. ഈ സീസണിലെ ബിഗ് ബോസ് വിജയിൽ കൂടിയായിരുന്നു അഖിൽ മാരാർ. ഒരു പക്ഷെ ബിഗ് ബോസ് മലയാളം പരിപാടിയുടെ ചരിത്രത്തിൽ തന്നെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു താരവും ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അത്രയേറെ ജന പിന്തുണയാണ് അഖിൽ മാരാർക്ക് ലഭിച്ചത്. എന്നാൽ പരിപാടിയുടെ പല ദിവസങ്ങളിലും അഖിലിന് എതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങളും ബിഗ് ബോസ് വീട്ടിൽ ഉയർന്നിരുന്നു. അതിനെ എല്ലാം വളരെ കൂൾ ആയിട്ടാണ് അഖിൽ മാരാർ നേരിട്ടത്. അഖിൽ ബിഗ് ബോസ്സിൽ മത്സരിച്ച് കൊണ്ടിരുന്ന സമയത്ത് തന്നെ അഖിൽ മാരാർ തന്റെ ഭാര്യയെ അടിച്ചിട്ട് എന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ തന്നെയാണ് അഖിലിന് ഉണ്ടായത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം അഖിൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഖിലിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു എന്റെ ഭാര്യയെ ഞാൻ തല്ലിയിട്ടുണ്ട് എന്ന്. എന്നാൽ എന്റെ ഭാര്യ എന്നെ തല്ലിയത് ആരും അറിഞ്ഞിട്ടില്ല എന്നാണ്. ഭാര്യ ലക്ഷ്മിക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിൽ ആണ് അഖിൽ ഈ കാര്യം പറഞ്ഞത്. സത്യമാണോ ചേട്ട എന്ന് അവതാരിക ചോദിച്ചപ്പോൾ ദേ, ലക്ഷ്മി ഇരികുവല്ലേ, അവളോട് നേരിട്ട് തന്നെ ചോദിച്ചോ എന്ന് അഖിൽ പറയുന്നു.

സത്യമാണ് എന്ന് ലക്ഷ്മി പറയുകയും ചെയ്തു. എന്നാലും കുഴപ്പമില്ല തങ്കക്കുടം പോലെ ഒരു ഭാര്യയെ അല്ലെ ചേട്ടന് കിട്ടിയത് എന്ന് അവതാരിക ചോദിച്ചപ്പോൾ അത് ശരിയാണ് എന്നും അത് കൊണ്ട് ഇടയ്ക്ക് ഇടയ്ക് എനിക്ക് എടുത്ത് ഉരച്ച് നോക്കാൻ തോന്നാറുണ്ട് എന്നുമാണ് അഖിൽ പറയുന്നത്. എന്നാൽ ഞാൻ ഒരു തവണ ഉരച്ച് നോക്കുമ്പോൾ ഇവർ എന്നെ ഒരുപാട് തവണ എടുത്ത് ഉരയ്ക്കാറുണ്ട് എന്നും എന്നാൽ അത് പലർക്കും അറിയില്ല എന്നുമാണ് അഖിൽ പറയുന്നത്. അത് മാത്രമല്ല, ഞാൻ ദേക്ഷ്യപ്പെട്ടാൽ അത് അവിടെ തീർന്നു. എന്നാൽ ഇവൾ അങ്ങനെ അല്ല, ഒന്നും രണ്ടും വര്ഷം മുൻപുള്ള കാര്യങ്ങൾ വരെ ഓർത്ത് വെച്ച് ഇപ്പോഴും എന്നോട് അടി ഉണ്ടാക്കാറുണ്ട് എന്നും അഖിൽ പറയുന്നു.











