
ഐസ്ക്രീം ബാറിനുള്ളില്‍ എലിവാല്‍. ചൈനയിലാണ് സംഭവം. ജിയാങ്സുവിലെ ഹുയാന്‍ നഗരത്തില്‍ യാങ് എന്ന യുവതിയാണ് എലിവാലുള്ള ഐസ്ക്രീം വാങ്ങിയത്. സംഭവം അറിഞ്ഞ് കടയുടമയെ സമീപിച്ച യുവതിയെ അരലക്ഷം രൂപ നല്‍കി ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു കടയുടമ. ആദ്യം പണം തിരികെ നല്‍കണം എന്നാണ് യുവതി ആവശ്യപ്പെട്ടത്.

എന്നാല്‍ പുതിയ ഐസ്ക്രീം ബാര്‍ നല്‍കാമെന്നാണ് കടയുടമ അറിയിച്ചത്. പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് സംഭവം ഗുരുതരമാണെന്ന് കടയുടമയ്ക്ക് മനസിലായത്. ഇതോടെയാണ് നഷ്ടപരിഹാരം നല്‍കാമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.











